സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യ പരിശീലനം
എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടിപാര്‍ലര്‍ മാനേജ്മന്റ് പരിശീലനം തുടങ്ങുന്നു.18 നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 04682992293, 8330010232.

ലേലം മെയ് 14ന്
കല്ലൂപ്പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലെക്‌സിലെ കടമുറി നമ്പര്‍ 14( പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രം), 17 എന്നിവയുടെ ലേലം മെയ് 14 രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു . ഫോണ്‍: 7034923572.

ആശാപ്രവര്‍ത്തകയെ ആവശ്യമുണ്ട്
നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശാപ്രവര്‍ത്തകയെ ആവശ്യമുണ്ട്. യോഗ്യത : പത്താം ക്ലാസ്. വിവാഹം കഴിഞ്ഞതോ വിധവയോ ആയ 25 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന. ആരോഗ്യ സ്ഥാപനങ്ങളില്‍ വോളന്ററി ജോലികള്‍ ചെയ്തവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡേറ്റയും സഹിതം മെയ് 16 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് അപേക്ഷ നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി മെയ് 19 രാവിലെ 11 ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.

സ്‌കോള്‍ കേരള ഡി.സി.എ പരീക്ഷ ജൂണ്‍ 20 ന്
സ്‌കോള്‍ കേരള ഡി.സി.എ 11-ാം ബാച്ച് പരീക്ഷ ജൂണ്‍ 20 ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂണ്‍ 20,21,27,28 തീയതികളിലും തിയറി പരീക്ഷ ജൂലൈ 05,11,12,19 തീയതികളിലും അതാത് പഠന കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ മെയ് നാല് മുതല്‍ 16 വരെയും 20 രൂപ പിഴയോടെ മെയ് 17 മുതല്‍ 26 വരെയും www.scolekerala.org വെബ്‌സൈറ്റ് മുഖേനെ അടയ്ക്കാം. ഫോണ്‍ : 0471 2342950, 2342271.

റാങ്ക് പട്ടിക റദ്ദായി
വനം, വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് -എസ്.റ്റി ആദിവാസികള്‍ക്ക് മാത്രം) (കാറ്റഗറി നം. 092/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 28 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

പത്താംതരം- ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സ്
സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലേക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 25 വരെ പിഴ ഇല്ലാതെ രജിസ്‌ട്രേഷന്‍ നടത്താം. 17 വയസ് പൂര്‍ത്തിയായ ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ + കോഴ്‌സ് ഫീസ് 1950 രൂപ.
എസ്.സി /എസ്.റ്റി വിഭാഗത്തിന് 100 രൂപയാണ് ഫീസ്. പത്താം തരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലേക്ക് അപേക്ഷിക്കാം. 2600 രൂപ കോഴ്‌സ് ഫീസ്. എസ്.സി /എസ്.റ്റി വിഭാഗത്തിന് 300 രൂപയാണ് ഫീസ്. ഫോണ്‍ : 0468 2220799, 9447561920, 8848581758. വെബ്‌സൈറ്റ് : www.stateliteracymissionkerala.org

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...