സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നിയമപരമായ രക്ഷാകര്‍തൃത്വം : 19 അപേക്ഷ തീര്‍പ്പാക്കി
ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന ദേശീയ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗില്‍ 19 ഉം വസ്തുസംബന്ധമായ ഒരു അപേക്ഷയും തീര്‍പ്പാക്കി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹിയറിംഗില്‍ 21 അപേക്ഷ പരിഗണിച്ചു. നിയമപരമായ രക്ഷകര്‍തൃത്വം നല്‍കുന്നതിനുള്ള ഒരു അപേക്ഷ അടുത്ത ഹിയറിംഗിലേക്ക് മാറ്റി. ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്. ജില്ല നിയമ ഓഫീസര്‍ കെ സോണിഷ്, ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, ജില്ല സമിതി കണ്‍വീനര്‍ കെ.പി രമേശ്, അംഗം കെ.എം കുര്യന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലുളള പെണ്‍കുട്ടികളുടെ പ്രീ -മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം യു.പി വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂളിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ്(ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്സ് + കെമിസ്ട്രി) , സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. അതാത് വിഷയങ്ങളില്‍ ബി.എഡ് / പി.ജി യോഗ്യതയുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കും പ്ലസ് ടു, റ്റി.റ്റി.സി/ ബിരുദം യോഗ്യതയുള്ളവര്‍ക്ക് യു.പി ക്ലാസുകളിലേക്കും അപേക്ഷിക്കാം. പട്ടികജാതിക്കാർക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 25 നകം പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 8547630045.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി നോളജ് സെന്ററുകളില്‍ ലോജിസ്റ്റിക്സ്, വെയര്‍ഹൗസ് മാനേജ്മെന്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് : യോഗ്യത പ്ലസ് ടു.സര്‍ട്ടിഫിക്കറ്റ് ഇന്‍ വെയര്‍ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്‌മെന്റ്: യോഗ്യത എസ്.എസ്.എല്‍.സി
ഫോണ്‍ :8136802304.

കാട് വെട്ടിതെളിക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാട് ഇഴജന്തുക്കളുടെയും ഉപദ്രവകാരികളായ മൃഗങ്ങളുടെയും പ്രാണികളുടെയും വാസസ്ഥലമായതിനാല്‍ അവരവരുടെ ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

മരങ്ങള്‍ മുറിച്ചു മാറ്റണം
കാലവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വളളിക്കോട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ശിഖരങ്ങളും സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ച് നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നാശനഷ്ടങ്ങള്‍ക്ക് ഉടമസ്ഥനായിരിക്കും ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.

ഗതാഗത നിരോധനം
ദേശീയപാത 183എ, ഭരണിക്കാവ്- അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മിക്കുന്നതിനാല്‍ മെയ് 11 മുതല്‍ ജൂണ്‍ 28 വരെ നെല്ലിമുകള്‍ മുതല്‍ മണക്കാല വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് പുനലൂര്‍ എന്‍.എച്ച് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അടൂരില്‍ നിന്ന് ഭരണിക്കാവിലേക്ക് പോകുന്ന വാഹനങ്ങള്‍ മണക്കാല ജംഗ്ഷനില്‍ നിന്ന് വലത്തോട് തിരിഞ്ഞ് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട്- വഞ്ചിമുക്ക് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് നെല്ലിമുകള്‍ ജംഗ്ഷനിലെത്തി ദേശീയ 183എയില്‍ പ്രവേശിച്ച് ഭരണിക്കാവിലേക്ക് പോകണം. ഭരണിക്കാവില്‍ നിന്ന് അടൂരിലേക്ക് വരുന്ന വാഹനങ്ങളും ഇതേ വഴിയില്‍ പോകണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...