കുമളിയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയ്ക്ക് കോൺഗ്രസ് നേതാവിന്റെ മർദ്ദനം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ജില്ലയിലെ കുമളിയിൽ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടർക്കും ഡ്രൈവർക്കും നേരെ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മർദ്ദനം. കുമളി എസ്ഐ കണ്ണൻ, അദ്ദേഹത്തിന്റെ ഡ്രൈവർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുമളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ബിനോയിയും സംഘവും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ കുമളി വെള്ളാരംകുന്ന് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എസ്ഐയും സംഘവും. ഈ സമയം കാറിലെത്തിയ നാലംഗ സംഘത്തെ ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ അവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാനും വാഹനം പിടിച്ചെടുക്കാനും പോലീസ് ശ്രമിച്ചു.

വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരും മദ്യപിച്ചിരുന്നതിനാൽ, മദ്യപിക്കാത്ത ലൈസൻസുള്ള മറ്റൊരാൾ വന്നാൽ മാത്രമേ വാഹനം വിട്ടുനൽകാൻ കഴിയൂ എന്ന് പോലീസ് നിലപാടെടുത്തു. ഇതിൽ പ്രകോപിതരായ ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം എസ്ഐ കണ്ണനെയും ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി തന്നെ ചികിത്സ തേടി. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് എടുത്തതിന് പിന്നാലെ ബിനോയ് ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് മലയാളിയായ ഏഴുവയസ്സുകാരി മരിച്ചു

0
ഷാർജ: ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് മലയാളിയായ ഏഴുവയസ്സുകാരി...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...