സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അക്ഷയ സംരംഭക പരീക്ഷ മെയ് 17-ന്
ജില്ലയില്‍ ഒഴിവുള്ള 60 പ്രദേശങ്ങളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്ന ഒ.എം.ആര്‍. പരീക്ഷ മേയ് 17ന് നടക്കും. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യത നേടിയ അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. ഒ.എം.ആര്‍. പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ നിന്ന് അഭിമുഖത്തിലൂടെ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കും. യോഗ്യരായ അപേക്ഷകര്‍ക്ക് എല്‍.ബി.എസിന്റെ https://lbsedp.lbscentre.in/akshaya26 പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 0471 2560311 , 0468 2322706.

വെറ്ററിനറി സര്‍ജന്‍
മൃഗസംരക്ഷണവകുപ്പിന്റെ കോയിപ്രം, റാന്നി, ബ്ലോക്കുകളിലെമൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നാളെ (മെയ് 08 ) പകല്‍ 12 ന് അഭിമുഖം നടക്കും. യോഗ്യത -ബി.വി.എസ്‌.സി ആന്‍ഡ് എ.എച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.ഫോണ്‍. 0468 2322762.

പാരാവെറ്റ് തസ്തിക : അഭിമുഖം മെയ് എട്ടിന്
മൃഗസംരക്ഷണവകുപ്പ് പറക്കോട് ബ്ലോക്കില്‍ (വെറ്ററിനറി പോളി ക്ലിനിക്ക്, അടൂര്‍) മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പാരാവെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നാളെ (മെയ് 08) രാവിലെ 11.30 ന് അഭിമുഖം നടക്കും. യോഗ്യത – 1)വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി യോഗ്യതയ്‌ക്കൊപ്പം കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക്, ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ് വിഷയത്തില്‍ വേതനത്തോടെ പരിശീലനം ലഭിച്ചവര്‍. ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ വിഷയത്തില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവര്‍.
2)എല്‍.എം.വി ലൈസന്‍സ്. ഫോണ്‍ : 0468 2322762.

എം.എസ്.യു – യു.ജി വെറ്റ്തസ്തിക : അഭിമുഖം മെയ് എട്ടിന്
മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജില്ല വെറ്ററിനറി കേന്ദ്രം മുഖേനെ നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് എം.എസ്.യു- യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ല വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നാളെ (മെയ് 08) ഉച്ചയ്ക്ക് 12.30 ന് അഭിമുഖം നടത്തും.യോഗ്യത- ബി.വി.എസ്.സി ആന്റ് എ.എച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762.

അപേക്ഷ ക്ഷണിച്ചു
പെണ്‍കുട്ടികളുടെ പ്രീ -മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം യു പി , ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിന് താല്‍കാലിക വ്യവസ്ഥയില്‍ തിരുവല്ല നഗരസഭയില്‍ താമസിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യു പി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് റ്റി റ്റി സി/ ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാം. നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് , ഫിസിക്കല്‍ സയന്‍സ് ,കണക്ക് ,ഇംഗ്ലീഷ് ,ഹിന്ദി വിഷയങ്ങള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് ബിരുദവും, ബി എഡ് / പി ജി യോഗ്യതയുള്ള അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . എസ് സി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 17 ന് വൈകിട്ട് അഞ്ചിനകം തിരുവല്ല പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഇ മെയില്‍ [email protected] ഫോണ്‍ – 8281081890, 8547630038.

ടെന്‍ഡര്‍
സാമൂഹിക നീതി വകുപ്പിന്റെ പത്തനംതിട്ട ജില്ല പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് / കാര്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 20 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ – 0468 2325242.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ മെയ് 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ : 04735227703.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളില്‍ “തൂഫാൻ വൺ മില്യൻ ഗോൾ “

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി,...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ-...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...