സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ വസ്തുവില്‍ മറ്റുളളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തിരമായി ഉടമകള്‍ മുറിച്ചു മാറ്റണമെന്നും കാട് വെട്ടിതെളിച്ച് പാമ്പുകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും ശല്യം ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഭൂവുടമയാകും ഉത്തരവാദി.

വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം
കുളനട ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ വസ്തുവില്‍ മറ്റുളളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തിരമായി ഉടമകള്‍ മുറിച്ചു മാറ്റണമെന്നും കാട് വെട്ടിതെളിച്ച് പാമ്പുകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും ശല്യം ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഉടമയാകും ഉത്തരവാദി.

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ അഞ്ച്, ഒമ്പത്, 11-ാം ക്ലാസ് (ഹുമാനിറ്റീസ്) ക്ലാസുകളില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സ്‌കൂള്‍ ഓഫീസില്‍ നിന്ന് മെയ് 14 മുതല്‍ ലഭിക്കും. അവസാന തീയതി 11-ാം ക്ലാസിന് (ഹുമാനിറ്റീസ്) മെയ് 15 ഉം അഞ്ച്, ഒമ്പത് ക്ലാസുകള്‍ക്ക് മെയ് 20 ഉം ആണ്. ജനന/ ജാതി സര്‍ട്ടിഫിക്കറ്റ്, റസിഡന്‍സ് പ്രൂഫ് /ആധാര്‍/ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ – 0468 2256000

എഞ്ചിനീയറിംഗ് അപ്രന്റിസ് നിയമനം
പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 28. യോഗ്യത – ബി ടെക് (സിവില്‍ /കെമിക്കല്‍ /എന്‍വയോണ്‍മെന്റല്‍). പ്രതിമാസ സ്റ്റൈഫന്റ് 10000 രൂപ. പരിശീലന കാലം – ഒരു വര്‍ഷം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മുന്‍പരിചയ രേഖ (ഉണ്ടെങ്കില്‍), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 18 രാവിലെ 11 ന് ബോര്‍ഡിന്റെ കെ കെ നായര്‍ റോഡിലെ കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗിലുളള ജില്ലാ കാര്യാലയത്തില്‍ ഹാജരാകണം. ഒരുതവണ മാത്രം അപ്രന്റീസ് പരിശീലനം ചെയ്തവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോണ്‍ – 0468 2223983, 8590660630.

കൊമേഴ്‌സ്യല്‍ അപ്രന്റിസ് നിയമനം
പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാര്യാലയത്തില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 30. യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ഡിസിഎ/ പിജിഡിസിഎ/ വോഡ് പ്രൊസസിംഗ് /ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സില്‍ ഡിപ്ലോമ). പ്രതിമാസ സ്റ്റൈഫന്റ് ഒന്നാം വര്‍ഷം 10000, രണ്ടാം വര്‍ഷം 11000, മൂന്നാം വര്‍ഷം 12000 രൂപ.
പരിശീലന കാലം – മൂന്ന് വര്‍ഷം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മുന്‍പരിചയ രേഖ (ഉണ്ടെങ്കില്‍), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ബോര്‍ഡിന്റെ കെ കെ നായര്‍ റോഡിലെ കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗിലുളള ജില്ലാ കാര്യാലയത്തില്‍ മെയ് 19 രാവിലെ 11 ന് ഹാജരാകണം. ഒരുതവണ മാത്രം അപ്രന്റീസ് പരിശീലനം ചെയ്തവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോണ്‍ – 0468 2223983, 8590660630.

ഡ്രൈവര്‍ നിയമനം
പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് മെയ് 20 രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത – പി എസ് സി മാനദണ്ഡം. പ്രായപരിധി 18-36. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, ജാതി, പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം അന്നേ ദിവസം രാവിലെ 10 ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ എത്തണം. ഫോണ്‍ – 04735 227703.

അതിഥി അധ്യാപക നിയമനം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2026-27 അധ്യയന വര്‍ഷം ഇംഗ്ലീഷ്, സുവോളജി, കെമിസ്ട്രി, ബോട്ടണി, മലയാളം, സംസ്‌കൃതം, ഹിന്ദി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനതീയതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷ ഫോം സഹിതം അഭിമുഖത്തിന് കോളജില്‍ ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് /പി എച്ച് ഡി ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. വിഷയം, അഭിമുഖ തീയതി, സമയം ക്രമത്തില്‍.

സുവോളജി, മെയ് 19 രാവിലെ 10.30.
ഇംഗ്ലീഷ് , മെയ് 19 ഉച്ചയ്ക്ക് രണ്ട്.
ബോട്ടണി, മെയ് 21 രാവിലെ 10.30.
കെമിസ്ട്രി, മെയ് 21, ഉച്ചയ്ക്ക് ഒന്ന്.
മലയാളം, മെയ് 23, രാവിലെ 10.30
സംസ്‌കൃതം മെയ് 23, രാവിലെ 11.30.
ഹിന്ദി, മെയ് 23 ഉച്ചയ്ക്ക് ഒന്ന്.
ഫോണ്‍ : 0468 2263636.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ 2025-26 സാമ്പത്തികവര്‍ഷത്തെ ചെലവ് വിവരം ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നിയമിക്കുന്നു. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട രേഖ സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം, ദാരിദ്ര്യ ലഘൂകരണ വിഭാഗം, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട – 689645 വിലാസത്തില്‍ മെയ് 20 വൈകിട്ട് മൂന്നിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 04682962038.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...