പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ സര്‍വ്വനാശം വിതച്ച് മഴയും കാറ്റും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. ജില്ലയില്‍ റാന്നി, വടശേരിക്കര, പെരുനാട്‌, നാറാണംമൂഴി, കച്ചേരിത്തടം, മുക്കം, അലിമുക്ക്, അടിച്ചിപ്പുഴ ഭാഗങ്ങളില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകരുകയും റോഡിലേക്ക് മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെടുകയും ചെയ്തു. മക്കപ്പുഴ പനവേലിക്കുഴിയില്‍ ഉണ്ടായ ശക്തമായ ഇടിമിന്നലിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. റാന്നി അറയ്ക്കമണ്‍ പെരുനാട്‌ റോഡില്‍ തേക്കുമരം വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. റാന്നി ഫയര്‍ ഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്.

വടശേരിക്കര ബംഗ്ലാംകടവ്, വലിയകുളം ഭാഗത്ത് മരങ്ങള്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് നാശനഷ്ടം നേരിടുകയും നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും ചെയ്തു. റാന്നി ഉതിമൂട് പേട്ടമലയില്‍ മാടപ്പള്ളിയത്ത് ലീലാമ്മയുടെ വീടിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു. സംഭവ സമയത്ത് വീട്ടില്‍ ലീലാമ്മയും അയല്‍വാസിയും ഉണ്ടായിരുന്നു എങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. ജില്ലയില്‍ ഉച്ചയ്ക്ക് ശേഷമുണ്ടാകുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. മലയോര മേഖലകളിലാണ് ഏറെയും നാശനഷ്ടങ്ങള്‍. ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട ജില്ലയിലെ വന ഭാഗങ്ങളില്‍ കൂടിയുള്ള യാത്രയും അപകടം നിറഞ്ഞതാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...