മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും മെയ് 20 രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ – 8943472882, 0468 2214589.
—
എസ്എസ്എല്‍സി: അവാര്‍ഡിന് അപേക്ഷിക്കാം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ മത്സ്യ തൊഴിലാളികളുടെയും അനുബന്ധ മത്സ്യ ത്തൊഴിലാളികളുടെയും കുട്ടികളില്‍ നിന്ന് എസ്എസ്എല്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ 10, ഒമ്പത്, എട്ട് എ പ്ലസ് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ക്ഷേമനിധി ബുക്കിന്റെ പകര്‍പ്പ്, 2026 സാമ്പത്തിക വര്‍ഷത്തെ വിഹിതം, അടവാക്കിയതിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പും സഹിതം അതത് ഫിഷറിസ് ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 22. ഫോണ്‍ – 0477 2239597.
കുടിശിക നിവാരണ ക്യാമ്പ് മെയ് 20 ന്
ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ മെയ് 20 ന് കുടിശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. 10 വര്‍ഷം വരെ കുടിശികയുള്ള അംഗങ്ങള്‍ ട്രേഡ് യൂണിയന്‍/ താലൂക്ക് അസ്സിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ക്ഷേമനിധി പാസ്ബുക്കും ഐഡി കാര്‍ഡും സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2320449.
—
താല്‍ക്കാലിക നിയമനം
ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു/പിഡിസി / തത്തുല്യ കോഴ്‌സ് പാസായവരാകണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറ് മാസത്തെ ഡാറ്റ ഓപ്പറേറ്റര്‍ കോഴ്‌സ്/ ഡിസിഎ പാസാകണം. പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവര്‍ – എസ്എസ്എല്‍സി, ഹെവി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ സേവന പരിചയം, ബാഡ്ജ് എന്നിവ വേണം. പ്രായപരിധി 18-40. ഇരവിപേരൂര്‍ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓതറ ആശുപത്രി ഓഫീസില്‍ ഹാജരാകണം. അവസാന തീയതി മെയ് 23 വൈകിട്ട് അഞ്ച്. ഫോണ്‍ – 9400230828.
ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷിക്കാം
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി മുഖേനെ ദിവസ വേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയില്‍ നിശ്ചിത യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത – ഹെവി ലൈസന്‍സും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം, എട്ടാം ക്ലാസ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 45. ചിറ്റാര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോണ്‍ – 04735 256577.
ലാബ് ടെക്‌നീഷ്യന്‍
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേനെ ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ അപേക്ഷിക്കാം. യോഗ്യത – സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി എംഎല്‍ടി/ ഡിഎംഎല്‍ടി, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 45. ചിറ്റാര്‍ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോണ്‍ – 04735 256577.
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നില്‍ക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍, മരങ്ങളുടെ ചില്ലകള്‍ എന്നിവ ഉടമസ്ഥരും കൈവശക്കാരും സ്വന്തം ചെലവില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാട് വെട്ടിത്തെളിച്ച് പാമ്പുകളുടേയും മറ്റ് വന്യമൃഗങ്ങളുടേയും ശല്യവും ഒഴിവാക്കണം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ തുടര്‍ നാശനഷ്ടങ്ങള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥര്‍/കൈവശക്കാരായിരിക്കും ഉത്തരവാദികളെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 0468 2362037.
സ്വകാര്യ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണം
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നില്‍ക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍, മരങ്ങളുടെ ചില്ലകള്‍ എന്നിവ ഉടമസ്ഥര്‍ സ്വന്തം ചെലവില്‍ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാട് വെട്ടിത്തെളിച്ച് പാമ്പുകളുടേയും മറ്റ് വന്യമൃഗങ്ങളുടേയും ശല്യവും ഒഴിവാക്കണം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ തുടര്‍ നാശനഷ്ടങ്ങള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥരായിരിക്കും ഉത്തരവാദികളെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 0468 2242215.
കില രജിസ്ട്രേഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ (കില) അക്കാദമിക് ഡിവിഷനായ കില ഐ എ എസ് അക്കാദമിയുടെ 2026-2027 വര്‍ഷത്തെ യു.പി.എസ്.സി പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2026 ജൂണ്‍ ആദ്യവാരം ബാച്ച് ആരംഭിക്കും. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്‌സിഡിയില്‍ പകുതി ഫീസ് മതി. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ് www.kile.kerala.gov.in kilelasacademy. ഫോണ്‍ – 0471-2479966, 8075768537.
































