അഭിമുഖം
ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഒഴിവുള്ള സൈക്കാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളിസ്റ്റ് തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ അഭിമുഖം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 11 രാവിലെ 11 ന് ജില്ല മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ – 0468 2222642. സൈക്കാട്രിസ്റ്റ് – എംബിബിഎസ് ആന്റ് പി ജി സര്‍ട്ടിഫിക്കറ്റ്/ എം ടി/ ഡിഎന്‍ബി ഡിപ്ലോമ ഇന്‍ സൈക്കാട്രി, റ്റിസിഎംസി രജിസ്ട്രേഷന്‍. പ്രായം – 60, ഒഴിവ് – ഒന്ന്. ക്ലിനിക്കല്‍ സൈക്കോളിസ്റ്റ് – എംഎ സൈക്കോളജി ആന്റ് എം ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍സിഐ രജിസ്ട്രേഷന്‍. പ്രായം – 50, ഒഴിവ് ഒന്ന്.
—
നിരോധിച്ചു
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ പ്ലാസ്റ്റിക് കാരി ബാഗുകള്‍ (120 മൈക്രോണില്‍ താഴെ), പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണ്‍, തെര്‍മോകോള്‍ ആന്‍ഡ് സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്, അലങ്കാരവസ്തുക്കള്‍, പ്ലാസ്റ്റിക് ഫളാഗ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പോളിഎത്തലീന്‍ കുടിവെള്ള ബോട്ടില്‍ (500 എംഎല്‍ കപ്പാസിറ്റിക്ക് താഴെ), പിവിസി മെറ്റീരിയല്‍സ് എന്നിവയുടെ ഉപയോഗം കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കര്‍ശനമായും നിരോധിച്ചു. ഈ ഉല്‍പന്നങ്ങള്‍ കൈവശം കണ്ടെത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അഭിമുഖം മാറ്റി
അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെയ് 28 ന് നടത്താനിരുന്ന അതിഥി അധ്യാപക അഭിമുഖം മെയ് 29, 30 തീയതികളിലേക്ക് മാറ്റി. ഹിന്ദി, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളിലേക്ക് മെയ് 29 രാവിലെ 10 നും എക്കണോമിക്സ്, കോമേഴ്‌സ് വിഷയങ്ങളിലേക്ക് ഉച്ചയ്ക്ക് ഒന്നിനും ഇംഗ്ലീഷ് വിഷയത്തില്‍ മെയ് 30 രാവിലെ 11 നുമാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പും സഹിതം ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 9895255427
—
ടെന്‍ഡര്‍
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിനായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 29. ഫോണ്‍ – 0469 2610016, ഇമെയില്‍ – [email protected]
—
നഴ്‌സറി സ്‌കൂള്‍ പ്രവേശനം
മുണ്ടുകോട്ടക്കല്‍, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ നഴ്‌സറികളിലേക്ക് 2026-27 അധ്യയന വര്‍ഷം രണ്ടര മുതല്‍ അഞ്ച് വയസ് വരെയുള്ള പട്ടികജാതി വിഭാഗം കുട്ടികള്‍ക്ക് പ്രവേശനം ആരംഭിച്ചു. സൗജന്യ യൂണിഫോം, പാഠപുസ്തകം, ഭക്ഷണം, ലംസംഗ്രാന്റ് എന്നിവ ലഭിക്കും. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 9562698626, 8547630042. ഇ – മെയില്‍ [email protected]
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍ – 0471 2570471, 9846033001. വെബ്‌സൈറ്റ് – wwws.rc.kerala.gov.in
—
ഡ്രൈവര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. പ്രായം 18 – 41. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30. ഫോണ്‍ – 04734 246031.
—
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിലേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന 2022 വര്‍ഷത്തിന് മേല്‍ നിര്‍മിച്ച ടാക്‌സി വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ – 0468 2310890, 9745875896.
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുളള 40 വയസ് തികയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ അഞ്ച്. ഫോണ്‍ – 04734 240637.
—
അഭിമുഖം മെയ് 29 ന്
ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 2026-27 വര്‍ഷത്തേക്ക് കോളജ് സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട് ജീവനക്കാരെ താല്‍കാലികമായി നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മെയ് 29 രാവിലെ 11.30 ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഹാജരാകണം. ഫോണ്‍ – 0468 2263636.
—
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷ ജൂണ്‍ 13 ന് പത്തനംതിട്ട സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസില്‍ നടക്കും. ജൂണ്‍ ആറുമുതല്‍ ഹാള്‍ടിക്കറ്റ് https://samraksha.ccikerala.gov.in സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ – 0468 2223123.
ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷിക്കാം
റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി
മുഖേനെ ദിവസവേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത – ഹെവി ലൈസന്‍സും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം, എട്ടാം ക്ലാസ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 45. ചിറ്റാര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോണ്‍ – 04735 256577.
—
ലാബ് ടെക്നീഷ്യന്‍
റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ അപേക്ഷിക്കാം.
യോഗ്യത – സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി എംഎല്‍ടി/ ഡിഎംഎല്‍ടി, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായ പരിധി 45. ചിറ്റാര്‍ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോണ്‍ – 04735 256577.
മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അനബാസ്, ഗിഫ്റ്റ് തിലാപ്പിയ, കാര്‍പ്പ് ഇനം മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും മെയ് 29 രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍ – 0468 2214589, 9995398627, 9526378475. 9846604473
—
ഐടിഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറു മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച്ആര്‍എം (ആറു മാസം) കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത – പ്ലസ് ടു/ ബിരുദം. ഫോണ്‍ – 7306119753.
—
പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം. 738/2024) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ജൂണ്‍ അഞ്ചിന് പത്തനംതിട്ട ജില്ല പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0468 2222665.
പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം) നേരിട്ട് (കാറ്റഗറി നം. 024/25) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ജൂണ്‍ അഞ്ചിന് പത്തനംതിട്ട ജില്ല പി എസ് സി ഓഫീസില്‍ ആദ്യഘട്ട അഭിമുഖം നടത്തും. വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0468 2222665.
—
പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം) നേരിട്ട് (കാറ്റഗറി നം. 602/2024) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ പത്തനംതിട്ട ജില്ല പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0468 2222665.
—
ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍) കോഴ്‌സ്
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്ലസ് ടു/ബിരുദം യോഗ്യതയുള്ളവര്‍ക്ക് ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍) കോഴ്‌സിന് അപേക്ഷിക്കാം. പ്രായം 18- 40. കോഴ്സ് ദൈര്‍ഘ്യം ആറ് മാസം. അവസാന തീയതി മെയ് 31. ഫോണ്‍ – 9495999688.
—
ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പരിശീലനം
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ട 2.5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായം 18- 40. അവസാന തീയതി മെയ് 31. ഫോണ്‍ – 9495999688.
































