സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കോന്നിതാലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന്
കോന്നി താലൂക്ക് വികസന സമിതിയുടെ പ്രതിമാസ യോഗം ജൂണ്‍ ആറ് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ കൂടും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക്തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്. ആര്‍.റ്റി.സി പൊതുമേഖല സ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

കെട്ടിട നികുതി പരിഷ്‌കരണം
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ നിയമാനുസൃതം അപേക്ഷ സമര്‍പ്പിച്ച് നികുതി പരിഷ്‌കരിക്കാന്‍ അവസരം. ജൂണ്‍ 30 ന് മുമ്പ് നികുതി പരിഷ്‌കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപേക്ഷ തീയതി നീട്ടി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി ജില്ലകളില്‍ 16 കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ നീട്ടി. വെബ്‌സൈറ്റ് www.ihrdadmissions.org. ഫോണ്‍ 8547005000.

ഗതാഗത നിയന്ത്രണം
ആലുംമൂട് പാറക്കൂട്ടം റോഡില്‍ ആലുംമൂട് ജംഗ്ഷന് സമീപം റോഡിന്റെ സംരക്ഷണഭിത്തി നവീകരിക്കുന്നതിനാല്‍ ജൂണ്‍ രണ്ട് മുതല്‍ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2026-27 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം www.kma.ac.in-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം ജൂണ്‍ 10 രാവിലെ 9.30 മുതല്‍ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

ലോജിസ്റ്റിക്‌സ് പരിശീലനം
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലാമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഫോണ്‍  0469 2961525, 8281905525

സൗജന്യ പി.എസ്.സി പരിശീലനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ തൈക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആറ് മാസം സൗജന്യ പരിശീലനം നല്‍കും. 18 വയസ് തികഞ്ഞ എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ള ന്യൂനപക്ഷക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍  82811 65072.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടാകും. യോഗ്യത പ്ലസ് ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്/ഏതെങ്കിലും ഡിപ്ലോമ. മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. വെബ്സൈറ്റ് www.srccc.in. കൈപ്പട്ടൂര്‍ ഗ്രിഗോറിയന്‍ റിസോഴ്സ് സെന്ററാണ് ജില്ലയിലെ പഠന കേന്ദ്രം. ഫോണ്‍  0468 2351846, 8281411846.

താല്‍ക്കാലിക നിയമനം
ഓതറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു/പിഡിസി / തത്തുല്യ കോഴ്സ് പാസായവരാകണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറ് മാസ ഡാറ്റ ഓപ്പറേറ്റര്‍ കോഴ്സ്/ ഡിസിഎ പാസാകണം. പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവര്‍ – എസ്എസ്എല്‍സി, ഹെവി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ സേവന പരിചയം/ ബാഡ്ജ് എന്നിവ വേണം. പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 18-40. ഇരവിപേരൂര്‍ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓതറ ആശുപത്രി ഓഫീസില്‍ ഹാജരാകണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ 0469 2656505.

ടെന്‍ഡര്‍
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് ആവശ്യമായ ലേബര്‍ ചാര്‍ജ് നല്‍കല്‍ സംബന്ധിച്ച ടെന്‍ഡര്‍ https://tender.lsgkerala.gov.in ല്‍ പ്രസിദ്ധീകരിതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍  0468 2350237.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...