സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വെബ്സൈറ്റ്: http://www.srccc.in ഫോണ്‍  0471 2570471, 9846033001.

ക്ലാര്‍ക്ക് താല്‍ക്കാലിക നിയമനം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ (എല്‍ ഐ ഡി ആന്റ് ഇ ഡബ്ല്യൂ സെക്ഷന്‍) കാര്യാലയത്തില്‍ ക്ലാര്‍ക്ക് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി / തത്തുല്യം ആണ് യോഗ്യത. പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി പി എസ് സി മാനദണ്ഡപ്രകാരം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 27 വൈകിട്ട് നാലിന് മുമ്പ് നേരിട്ടോ ഇ-മെയില്‍ മുഖേനെയോ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം ജൂലൈ നാല് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഇ-മെയില്‍: [email protected]  ഫോണ്‍  0468 2350229.

വാഹനം ആവശ്യമുണ്ട്
കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിലേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കുറഞ്ഞത് 2022 മോഡല്‍ ടാക്‌സി വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജില്ല ടി ബി കേന്ദ്രത്തിന്റെ കാര്യാലയത്തില്‍ നിന്നും ജൂണ്‍ 27 വരെ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 30 രാവിലെ 11. ഫോണ്‍  9745875896.

പി എസ് സി നിയമന നടപടി റദ്ദായി
ജില്ലയിലെ ഹോമിയോപതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (എന്‍ സി എ – എസ് ടി, കാറ്റഗറി നമ്പര്‍ 350/2025) തസ്തികയിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ ആരും പങ്കെടുക്കാത്തതിനാല്‍ തസ്തികയുടെ തിരഞ്ഞെടുപ്പ് നടപടി റദ്ദ് ചെയ്തതായി ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു.

സെല്‍ഫ് എന്യുമറേഷനില്‍ പങ്കെടുത്ത് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രം വിദ്യാര്‍ഥികള്‍
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രം വിദ്യാര്‍ഥികള്‍ സെന്‍സസിന്റെ ഭാഗമായി സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി. 100 ല്‍ അധികം വിദ്യാര്‍ഥികളാണ് രണ്ടു ദിവസങ്ങളിലായി സെല്‍ഫ് എന്യുമറേഷനില്‍ പങ്കെടുത്തത്.

പ്രവേശനം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസ്സോറി ആന്റ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കു എസ് എസ് എല്‍ സി/ പ്ലസ് ടു/ ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍  7994449314.

നൂറിലേറെ തൊഴിലവസരം ; അസാപ് തൊഴില്‍മേള ജൂണ്‍ 27 ന്
നൂറിലേറെ തൊഴിലവസരങ്ങളുമായി അസാപ് കേരളയുടെ തൊഴില്‍ മേള ജൂണ്‍ 27 ന് രാവിലെ ഒമ്പത് മുതല്‍ കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കില്‍ സംഘടിപ്പിക്കും. യമഹ, സിമ്പിള്‍ എനര്‍ജി, എം എസ് എം ഇ കോ- ഓപ്പറേറ്റീവ് സൊസൈറ്റി, എം ആര്‍ വി പൈപ്‌സ്, ഒല, ഭാരത് ഫിനാന്‍സ് തുടങ്ങി വിവിധ പ്രമുഖ സ്ഥാപനങ്ങള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. നൂറിലധികം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. 10, പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, ഡിപ്ലോമ, പിജി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ടോ പങ്കെടുക്കാം. കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജില്ലയില്‍ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിനുള്ളിലാണ് അസാപ്പിന്റെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്. രജിസ്റ്റര്‍ ചെയ്യുന്നതിന് https://forms.gle/ef5vfdNVxPq5fWDWA സന്ദര്‍ശിക്കുക. ഫോണ്‍  9495999688.

അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക നിയമനം
കേപ്പിന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ എം.ബി.എ വിഭാഗത്തില്‍ താല്‍കാലിക ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത (എം ബി എ യില്‍ ഒന്നാം ക്ലാസ് ), ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ പ്രമാണങ്ങളും വ്യക്തി വിവരണം /കരിക്കുലംവിറ്റ സഹിതം ജൂണ്‍ 30 രാവിലെ 10 ന് ഡയറക്ടര്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ജനറല്‍ മാനേജ്‌മെന്റ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ് സ്‌പെഷ്യലൈസേഷനിലാണ് ഒഴിവുകള്‍. മുന്‍പരിചയം അഭികാമ്യം. ഫോണ്‍  0477-2267602, 9188067601.

മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സ് ജൂലൈ 10 വരെ അപേക്ഷിക്കാം
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി https://forms.gle/jwJHcMNsQXgJfVN47 ലിങ്കിലൂടെ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂലൈ 10. ഫോണ്‍ കൊച്ചി: 8281360360, തിരുവനന്തപുരം: 9447225524, 0484-2422275. വെബ്‌സൈറ്റ്  www.kma.ac.in

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രഞ്ജിനി ഹരിദാസിനെ അപമാനിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

0
തൃശൂർ: പൈസ വാങ്ങിയിട്ടാണ് നടീനടന്മാർ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന് ബിജെപി...

നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

0
കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക...

വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം ആര്‍ജിക്കാം : ദീനാമ്മ റോയി

0
പത്തനംതിട്ട : ആത്മവിശ്വാസം നേടുന്നതിനൊപ്പം കാലഘട്ടത്തിന് അനുസരിച്ച് മുന്നേറാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന്...

ശബരിമല തീര്‍ഥാടനം : മികച്ച റോഡുകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി.കെ ബഷീര്‍

0
പമ്പ : ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച...