സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ- ഹിന്ദു നാടാര്‍) കാറ്റഗറി നമ്പര്‍ 512/2025 തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2222665.

വായനാ മാസാചരണത്തോടനുബന്ധിച്ച് ബോധവല്‍കരണ നാടകം
ദേശീയ വായനാദിന- മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള പൊലീസ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി ബോധവല്‍കരണ നാടകം നടത്തുന്നു. ജൂലൈ ഒന്ന് രാവിലെ 11 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള ജനമൈത്രി പോലീസ് ‘ പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ എന്ന നാടകം അവതരിപ്പിക്കും.

പ്രവേശനം
കോന്നി സി.എഫ്.ആര്‍.ഡിയുടെ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി (ഓണ്‍സ്) ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കള്‍നറി ആര്‍ട്സ്, ബി.എസ്.സി (ഓണ്‍സ്) ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റിറ്റിക്സ് പ്രോഗ്രാമുകളിലേക്ക് മാനേജ്മെന്റ് ക്വാട്ടായിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍  0468-2240047, 9562147793, 9846585609, 9074566097, വെബ്സൈറ്റ്  www.supplycokerala.com.

ഇലന്തൂര്‍ സര്‍ക്കാര്‍ കോളജില്‍ സീറ്റ് ഒഴിവ്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ബിഎ മലയാളം, ബിഎസ്സി സുവോളജി, ബികോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ കോഴ്സുകളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. എംജി സര്‍വകലാശാലയുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് മുഖേനെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ജൂണ്‍ 26വരെയുള്ള രണ്ടാം ഘട്ട അലോട്ട്മെന്റില്‍ പങ്കെടുക്കാം. അതിനായി എംജി സര്‍വകലാശാലയുടെ കേന്ദ്രീകൃത അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പുതിയ ഓപ്ഷന്‍ നല്‍കണം. രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂണ്‍ 27 മുതല്‍ കോളജില്‍ എത്തി പ്രവേശനം നേടണം.

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ അഭിമുഖം ജൂണ്‍ 27 ലേക്ക് മാറ്റി
ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ജൂണ്‍ 26 ന് നടത്താനിരുന്ന അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ അഭിമുഖം അന്നേ ദിവസം പൊതുഅവധി ആയതിനാല്‍ ജൂണ്‍ 27 ലേക്ക് മാറ്റി. വിവിധ വകുപ്പുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നത്. എഐസിറ്റിഇ/ യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി സംവരണം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ബയോഡേറ്റയും സഹിതം ജൂണ്‍ 27 രാവിലെ 9.30 ന് അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ്  www.cearanmula.ac.in . ഫോണ്‍  0468 2319131, 9496398131.

ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) രണ്ടാം ഘട്ട അഭിമുഖം ജൂലൈ ഒമ്പത്, 10 തീയതികളില്‍
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ് – മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 024/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള രണ്ടാം ഘട്ട അഭിമുഖം ജൂലൈ ഒമ്പത്, 10 തീയതികളില്‍ പിഎസ്സി പത്തനംതിട്ട ജില്ല ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണം, പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ നമ്പര്‍  0468 2222665.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുക്കെറ്റ്-ഡൽഹി വിമാനം താഴേക്കുപതിച്ച സംഭവം ; എയർ ഇന്ത്യ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ച്...

0
ന്യൂഡൽഹി : എയർഇന്ത്യയുടെ ഫുക്കെറ്റ്-ഡൽഹി വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക്...

നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി....

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ...

0
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്...

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...