കരാര്‍ നിയമനം
കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് ഹൗസ്‌കീപ്പര്‍ (യോഗ്യത – പ്ലസ് ടു, ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന), വാച്ച്മാന്‍ കം ഹെല്‍പ്പര്‍ (യോഗ്യത – പത്താം ക്ലാസ് പാസ്) തസ്തികയിലെ ഓരോ ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉയര്‍ന്ന പ്രായപരിധി 50. അഭിമുഖം ജൂണ്‍ 30 രാവിലെ 10 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക് രണ്ടാം നിലയില്‍ നടത്തും. ഫോണ്‍: 9496838540, 9446085395.
—
സ്‌പോട്ട് അഡ്മിഷന്‍
കാക്കനാട് മീഡിയ അക്കാദമിയുടെ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടി.വി ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍ 9747886517.
എം ബി എ പ്രവേശനം
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ (ഫുള്‍ടൈം) 2026-28 ബാച്ചിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം. ജൂലൈ മൂന്ന് രാവിലെ 10 മുതല്‍ ഒന്ന് വരെ ആറന്മുള പഞ്ചായത്ത് സാംസ്‌ക്കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടത്തും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വെബ്‌സൈറ്റ് www.kicma.ac.in ഫോണ്‍ 7907375755, 8547618290.
താല്‍ക്കാലിക നിയമനം
ഐ.എച്ച്.ആര്‍.ഡി.യുടെ അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍), ട്രേഡ്‌സ്മാന്‍ (കമ്പ്യൂട്ടര്‍) തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 29 രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണം. വെബ്‌സൈറ്റ് www.cea.ac.in ഫോണ്‍ 8547005100.
—
അസാപ് തൊഴില്‍മേള ജൂണ്‍ 27 ന്
അസാപ് കേരളയുടെ സൗജന്യ തൊഴില്‍മേള ജൂണ്‍ 27 രാവിലെ 10 ന് കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സംഘടിപ്പിക്കും. ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സര്‍വീസ് അഡൈ്വസര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ഇ.വി. ടെക്നിഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ടെക്നിഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. എസ് എസ് എല്‍ സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഓട്ടോമൊബൈല്‍, ബിരുദം, എച്ച് ഡി സി/ജെ ഡി സി, എം ബി എ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. https://forms.gle/qMZhsQ8ZncKC2sEv7 ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 9495999672, 9496232583.
ഐ ടി ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐ യില്‍ ഐ എം സി ക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്മന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച് ആര്‍ എം (ആറ് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഫോണ്‍ 7306119753.
—
ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കാഞ്ഞീറ്റുകരയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്‍മാരുടെ പകല്‍വീട്ടിലെ മാനസികാസ്വാസ്ഥ്യമുള്ള രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും പകല്‍വീട്ടിലേക്കും തിരിച്ചു വീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DH-KZRY0PTA/935/2026-B1, ടെന്‍ഡര്‍ ഐ ഡി – 2026_DHS_856332_1. ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് http://www.etender.kerala.gov.in സന്ദര്‍ശിക്കണം.
ഇ ടെന്‍ഡര്‍
സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഏഴിക്കാട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ പകല്‍വീട്ടിലെ മാനസികാസ്വാസ്ഥ്യമുള്ള രോഗികളെ അവരവരുടെ വീടുകളില്‍ നിന്നും പകല്‍വീട്ടിലേക്കും തിരിച്ചു വീടുകളിലേക്കും എത്തിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഇ ടെന്‍ഡര്‍ ക്ഷണിച്ചു . ടെന്‍ഡര്‍ റഫറന്‍സ് നമ്പര്‍ – DH-KZRY0PTA/936/2026-B1, ടെന്‍ഡര്‍ ഐ ഡി – 2026_DHS_856626_1.ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് http://www.etender.kerala.gov.in സന്ദര്‍ശിക്കണം.
—
പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഐ.ടി.ഐ ( എസ്.സി.ഡി.ഡി ) യില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് http://scdditiadmission.kerala.gov.in ല്‍ അപേക്ഷിക്കാം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും 10 ശതമാനം മറ്റു വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും പഠനം, പാഠപുസ്തകങ്ങള്‍, ഭക്ഷണം, യൂണിഫോം അലവന്‍സ,് പഠനയാത്ര, ഹോസ്റ്റല്‍ സൗകര്യം, പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംപ്സംഗ്രാന്റ് എന്നിവ സൗജന്യമായി ലഭിക്കും. അവസാന തീയതി ജൂലൈ 10. ഫോണ്‍ 0481 2435272, 9809110010, 9497531818, 9544023159.
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലന കാലാവധി 31 ദിവസം. പ്രായപരിധി 18-45. ഫോണ്‍ 0468 2992293, 0468 2270243, 8330010232.
—
താല്‍ക്കാലിക നിയമനം
അയിരൂര്‍ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ്/പഞ്ചകര്‍മ അറ്റന്റര്‍ (യോഗ്യത – ഡിഎഎംഇ അംഗീകൃത ആയുര്‍വേദ തെറാപിസ്റ്റ്), ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത – പിജിഡിസിഎ, ഡിസിഎ) തസ്തികകളിലെ ഓരോ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങള്‍, തിരിച്ചറിയല്‍ രേഖ സഹിതം ജൂലൈ ഏഴ് രാവിലെ 11 ന് ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04735 231900.
പ്രവേശനം
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിന് https://itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നിവയിലാണ് പ്രവേശനം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍ 04735 296090.
—
സാമ്പത്തിക സഹായം
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/ സ്വാശ്രയ/സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സാക്ഷ്യപത്രം സ്‌കൂള്‍ / കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 ന് മുമ്പായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് സാമൂഹികനീതി വകുപ്പിന്റെ പത്തനംതിട്ട ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2325168.
—
ഇടമുറി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എൽ.പി.എസ്.റ്റി. തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29.06.2026 തിങ്കൾ രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
































