ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 14 ന്
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 14ന് നടക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു/വി.എച്ച്.എസ്.സി, ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണങ്ങള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന സമയത്ത് ഹാജരാക്കണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. ഫോണ്‍ 0473 5266671, 9400006425.
സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്
ഒമ്പത്, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് 2026-27 ന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ഘട്ടം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 15. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), ഹോസ്റ്റല്‍ ഇന്‍ മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം) എന്നിവ സ്ഥാപനത്തില്‍ ഹാജരാക്കി സ്ഥാപന മേധാവി മുഖേന ഇ ഗ്രാന്റ് പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം. വരുമാന പരിധി രണ്ടര ലക്ഷം. ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം. വിവരങ്ങള്‍ക്ക് പട്ടികജാതി വികസന കാര്യാലയങ്ങള്‍, ജില്ല പട്ടിക ജാതി വികസന കാര്യാലയം എന്നിവിടങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍ 0468 2322712.
നഴ്‌സിംഗ് ഓഫീസര്‍ താല്‍ക്കാലിക നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബി.എസ്.സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സസ് ആന്റ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 45. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവര കുറിപ്പിനൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 22 രാവിലെ 10.30. അഭിമുഖം ജൂലൈ 22 രാവിലെ 11 ന് റാന്നി എം.സി.സി.എം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടത്തും. അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും റാന്നി താലൂക്കില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന. ഫോണ്‍ 9188522990.
ഡിപ്ലോമ റഗുലര്‍ പ്രവേശന കൗണ്‍സിലിംഗ്
ജില്ലയിലെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/കേപ്/സെല്‍ഫ് ഫിനാന്‍സിംഗ് പോളിടെക്നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 15, 16, 17 തീയതികളില്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ നടക്കുന്ന അഭിമുഖത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ റഗുലര്‍ പ്രവേശന റാങ്ക് പട്ടികയില്‍ ഉള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് കൗണ്‍സിലിംഗ് രജിസ്‌ട്രേഷന്‍ ചെയ്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം ഹാജരാകണം. ഫോണ്‍ 0469 2650228.
—
ജില്ല ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ജൂലൈ 31 ന്
ജില്ല ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ജൂലൈ 31 ഉച്ചയ്ക്ക് മൂന്നിന് ജില്ല കളക്ടര്‍ എ. നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്റ് ഡേറ്റാ സയന്‍സ്, ബി.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.കോം അക്കൗണ്ടിംഗ്, ബി.എസ്.സി അക്വാകള്‍ച്ചര്‍, എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കു സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ 7034612362, 9446800549, 9526548484.
—
ഐ.എച്ച്.ആര്‍.ഡി യില്‍ സ്‌പോട്ട് അഡ്മിഷന്‍
കോന്നി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യയന വര്‍ഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളിലേക്ക് സപോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ബി.സി.എ (ഓണേഴ്സ്) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, ബി.കോം (ഓണേഴ്സ്), ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, ബി.എസ്.സി (ഓണേഴ്സ്), കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് ആന് അനലിറ്റിക്‌സ്, എം.കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോണ്‍ 8078078512, 8547005074, 9645127298.
റാങ്ക് പട്ടിക റദ്ദായി
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (സെക്കന്‍ഡ് എന്‍.സി.എ എസ്സി.സി.സി ) (കാറ്റഗറി നമ്പര്‍ 116/2024) തസ്തികയിലേക്ക് 2026 ഫെബ്രുവരി 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമന ശുപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫീസര്‍ അറിയിച്ചു.
—
റാങ്ക് പട്ടിക റദ്ദായി
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ വിശ്വകര്‍മ) (കാറ്റഗറി നമ്പര്‍ 558/2022) തസ്തികയിലേക്ക് 2024 ഡിസംബര്‍ 11 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമന ശുപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫീസര്‍ അറിയിച്ചു.
































