സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 15ന് നടക്കും
കേരള വനിതാ കമ്മീഷന്‍ ജില്ലാ തല സിറ്റിംഗ് ജൂലൈ 15ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.

ശുചിത്വമിഷന്‍ ഗോള്‍ ചലഞ്ചിന് ജൂലൈ 15 തുടക്കം
ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും ഖരമാലിന്യ ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ശുചിത്വമിഷന്‍ ബിന്‍വിന്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. ജൂലൈ 15ന് രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.അബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലിത്ത മുഖ്യാതിഥിയാകും. തുടര്‍ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കാമ്പയിന്‍ സംഘടിപ്പിക്കും.

ഗതാഗത നിയന്ത്രണം
തിരുവല്ല – കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍  7594972121.

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണന വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍സപ്ലൈസ് വകുപ്പിന്‍റെ ഔദ്യോഗിക പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2222612.

ലാബ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത – ബി.എസ്.സി (എം.എല്‍.റ്റി), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രെഷന്‍. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 21 രാവിലെ 11 ന് കടമ്പനാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  04734 284907.

സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലെ ഒഴിവിലേക്ക് ജൂലൈ 17 രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍  9447604258, 9496856303, 8547005100, 9447602016.

മണ്ണ് ലേലം
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് അധികം വന്ന 81.6 ക്യൂബിക് മീറ്റര്‍ (163.2 മെട്രിക് ടണ്‍) മണ്ണ് ജൂലൈ 24 രാവിലെ 11 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍  04734 224827.

ലേലം
കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 04.86 ആര്‍ പുരയിടവും ഏകദേശം 62 വര്‍ഷം പഴക്കമുള്ള കെട്ടിടവും ഓഗസ്റ്റ് 18 രാവിലെ 11.30 ന് കോട്ടാങ്ങല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍  0469 2682293.

സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ താല്‍ക്കാലിക നിയമനം
ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഇ-ഗ്രാന്‍റ്സ് കൈകാര്യം ചെയ്യുന്ന സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി)/എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) യോഗ്യതയുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 35. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള ഫോമില്‍ ജില്ലാ പട്ടികജാതി വികസന കാര്യാലയത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം ജില്ലാ പട്ടികജാതി വികസന കാര്യാലയം, ബ്ലോക്ക് പട്ടികജാതി വികസന കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 22 വൈകിട്ട് അഞ്ച്. ഫോണ്‍  0468 2322712.

താല്‍ക്കാലിക നിയമനം
പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ (യോഗ്യത  ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/ബി.എസ്.സി ലബോറട്ടറി ടെക്‌നോളജി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം), പാര്‍ട്ട് ടൈം റിസപ്ഷനിസ്റ്റ് (യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം) തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജൂലൈ 22 രാവിലെ 11 ന് ആശുപത്രിയില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ആശുപത്രി കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍  0468 2287779.

പ്രവേശനം
ഡി.എല്‍.എഡ് കോഴ്സ് സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ 2026-28 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട അഭിമുഖം ജൂലൈ 17 ന് രാവിലെ 10 മുതല്‍ തിരുവല്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. ഒന്നാം ഘട്ട അഭിമുഖത്തിന് ഹാജരാകാന്‍ കഴിയാത്ത സെലക്ഷന്‍/വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം സമയക്രമം പാലിച്ച് ഹാജരാകണം. ഫോണ്‍  0469 2600181. കോഴ്‌സ് സമയം ക്രമത്തില്‍ >>> സയന്‍സ് – രാവിലെ 9, കൊമേഴ്‌സ് – രാവിലെ 10, ഹ്യുമാനിറ്റീസ് – രാവിലെ 11.

ഗതാഗത നിരോധനം
തിരുവല്ല ആലുംതുരുത്തി – ഇരമല്ലിക്കര റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ജൂലൈ 15, 16 തീയതികളില്‍ പൂര്‍ണമായും ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...