അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ പരാതി പരിഹാരം താളംതെറ്റുന്നു ; ജനങ്ങൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ നടപടികളിലെ പിഴവുകൾ തിരുത്താനും പരാതികൾ സമർപ്പിക്കാനുമുള്ള സമയപരിധി ഈ മാസം 18-ന് അവസാനിക്കാനിരിക്കെ ജനങ്ങളുടെ വൻ തിരക്കും ദുരിതവും. പരാതിയുമായി എത്തുന്നവർക്ക് ടോക്കൺ പോലും നൽകാൻ കഴിയാത്തവിധം ക്രമീകരണങ്ങൾ പൂർണ്ണമായും തകിടം മറിഞ്ഞ അവസ്ഥയിലാണ്. നൂറുകണക്കിന് ആളുകൾ ദിവസേന എത്തുന്ന ഇവിടെ പരാതികൾ കൈകാര്യം ചെയ്യാൻ വെറും രണ്ട് ജീവനക്കാർ മാത്രമാണുള്ളത്. ഇത് നടപടികൾ ഇഴഞ്ഞുനീങ്ങാൻ കാരണമാകുന്നു. പരാതിയുമായി വരുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനോ കുടിവെള്ളം ലഭിക്കാനോ ഉള്ള യാതൊരു സൗകര്യവും ഇവിടെയൊരുക്കിയിട്ടില്ല.

വൃദ്ധരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. തിരക്ക് നിയന്ത്രണാതീതമായതോടെ എത്തുന്നവർക്ക് ടോക്കൺ നൽകാൻ പോലും ജീവനക്കാർക്ക് സാധിക്കുന്നില്ല. പുലർച്ചെ മുതൽ കാത്തുനിൽക്കുന്നവർക്ക് പലപ്പോഴും നിരാശയോടെ മടങ്ങേണ്ടി വരുന്നു. “സ്വന്തം ഭൂമിയുടെ ഉടമസ്ഥതാ അവകാശം സംരക്ഷിക്കാൻ വേണ്ടി മാത്രം ദൂരസ്ഥലങ്ങളിൽ നിന്നും ജോലി പോലും കളഞ്ഞ് ദിവസങ്ങളായി ഇവിടെ കയറിയിറങ്ങുകയാണ് ഞങ്ങൾ. എന്നാൽ ഇവിടെ എത്തുമ്പോൾ ടോക്കൺ പോലുമില്ലാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നു”വെന്ന് നാട്ടുകാർ പറയുന്നു.

വസ്തുവിന്റെ അളവുകളിലും അതിരുകളിലും വന്ന വലിയ തെറ്റുകൾ തിരുത്താൻ വെറും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലെ സംവിധാനങ്ങൾ ഒട്ടും പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് പരാതി പരിഹാരത്തിനുള്ള സമയപരിധി നീട്ടണമെന്നും വില്ലേജ് ഓഫീസിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പ്രത്യേക അദാലത്ത് മാതൃകയിൽ നടപടികൾ വേഗത്തിലാക്കണമെന്നുമാണ് റവന്യൂ അധികൃതരോടുള്ള ജനങ്ങളുടെ അടിയന്തര ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...