ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 17ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ് ജൂലൈ 17ന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പെട്ടവരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ തപാല്‍വഴിയോ 9746515133 എന്ന വാട്സ് ആപ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.
—
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് ഓഗസ്റ്റ് 6 ന്
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ ഓഗസ്റ്റ് 6ന് രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ അംഗം അഡ്വ.ടി.സേതു നാരായണന്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതി സ്വീകരിക്കും. പോലീസ്, റവന്യു, തദ്ദേശ സ്വയം ഭരണം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ പൊതുവിതരണം, സഹകരണം, പട്ടികജാതി – പട്ടികവര്‍ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ഗതാഗത നിരോധനം
തിരുവല്ല കടപ്ര – വീയപുരം റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ജൂലൈ 17ന് പൂര്‍ണമായി ഗതാഗതം നിരോധിക്കുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
—
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-49. ഫോണ്‍ 8330010232, 0468 2270243, 2992293.
—
വനിത ഐ.ടി.ഐ പ്രവേശനം
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) ട്രേഡുകളില്‍ പ്രവേശനം ജൂലൈ 18 രാവിലെ ഒമ്പതിന് നടത്തും. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, നിര്‍ദിഷ്ട ഫീസ് സഹിതം ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍ 0468 2259952, 9995686848, 9496366325.
സി – ഡിറ്റില്‍ മാധ്യമ കോഴ്സ്
തിരുവനന്തപുരം സി – ഡിറ്റില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 25. ഫോണ്‍ 8547720167, 9961491540.
—
സി.സി.ടി.വി സര്‍വൈലന്‍സ് ടെക്‌നീഷ്യന്‍ പരിശീലനം
തിരുവനന്തപുരം സി – ഡിറ്റില്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കും ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍മാര്‍ക്കുമായി ഓഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളില്‍ സി.സി.ടി.വി സര്‍വൈലന്‍സ് ടെക്‌നിഷ്യന്‍ പരിശീലനം സംഘടിപ്പിക്കും. ഐ.പി/അനലോഗ് ക്യാമറകള്‍, എന്‍.വി.ആര്‍/ഡി.വി.ആര്‍ ഇന്‍സ്റ്റലേഷന്‍, ട്രബിള്‍ഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം. ഫോണ്‍ 8921354905, 9895711301.
അസംഘടിത തൊഴിലാളി വാര്‍ഷിക മസ്റ്ററിംഗ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2220248, 9744754009.
—
ലാബ് അസിസ്റ്റന്‍റ് നിയമനം
പത്തനംതിട്ട ഫിഷറീസ് വകുപ്പ് അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൈക്രോബയോളജിയില്‍ ബിരുദം/ബയോടെക്‌നോളജി/ബി.എഫ്.എസ്.സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ലാബ് ഉപകരണങ്ങളായ പി.സി.ആര്‍, മൈക്രോബയോളജി അനാലിസിസ് എന്നിവയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 23-50. പന്നിവേലിച്ചിറ ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ ജൂലൈ 28 രാവിലെ 11.30 ന് ബന്ധപ്പെട്ട രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2967720.
അടൂര്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത – ബി.എസ്.സി നഴ്‌സിംഗ് / ജി.എന്‍.എം, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉയര്‍ന്ന പ്രായപരിധി – 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂലൈ 24 ന് അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ഫോണ്‍ 04734 223236.
































