മ്യാൻമർ തീരത്ത് രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിൽപെട്ട് 500-ലധികം പേർ മരിച്ചതായി യുഎൻ ഏജൻസി

For full experience, Download our mobile application:
Get it on Google Play

നയ്പിഡോ: മ്യാൻമർ തീരത്ത് സമീപദിവസങ്ങളിലുണ്ടായ രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിൽപെട്ട് 500-ലധികം പേർ മരിച്ചതായി യുഎൻ ഏജൻസികൾ. അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ അഭയാർഥികളാണ്. അന്താരാഷ്ട്ര കുടിയേറ്റ സംഘടന, യുഎൻ അഭയാർഥി ഏജൻസി എന്നിവർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജൂൺ അവസാനത്തോടെ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്തുനിന്നാണ് രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതിൽ 250 ഓളം യാത്രക്കാരുണ്ടായിരുന്ന ആദ്യ ബോട്ടുമായുള്ള ആശയവിനിമയം പുറപ്പെട്ട് കുറച്ച സമയത്തിനകം തന്നെ നഷ്ടപ്പെടുകയായിരുന്നു. 280-ലധികം ആളുകളുമായി സഞ്ചരിച്ച രണ്ടാമത്തെ ബോട്ട് ജൂലൈ എട്ടിന് മ്യാൻമറിലെ അയ്യർവാടി തീരത്തിന് സമീപം മുങ്ങിയതായാണ് റിപ്പോർട്ട്.

അടുത്തകാലത്തുണ്ടായ അപകടങ്ങൾക്ക് മുമ്പ് തന്നെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലുമായി മുന്നൂറിലധികം റോഹിങ്ക്യൻ-ബംഗ്ലാദേശ് സ്വദേശികളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയും പലായനവുംവലിയ തോതിലുള്ള സുരക്ഷാഭീഷണിയും കനത്ത മഴയും കടൽക്ഷോഭവുമുള്ള മൺസൂൺ കാലയളവിൽ സാധാരണയായി റോഹിങ്ക്യകൾ ഇത്തരം അപകടകരമായ കടൽയാത്രകൾ ഒഴിവാക്കാറുള്ളതാണ്. മേഖലയിലുണ്ടായ കടുത്ത പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും ഈ യാത്രകളുടെ അപകടസാധ്യത ഇരട്ടിയാക്കിയതായി യുഎൻ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...