വിനു തോമസിന് പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനത്ത് തുടരാം ; വിഎ അരുൺകുമാറിന്റെ ഉത്തരവ് റദ്ദാക്കി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ വി എ അരുണ്‍കുമാറിന്റെ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. സാങ്കേതിക സര്‍വ്വകലാശാല ഡീന്‍ ഡോ. വിനു തോമസിനെതിരായ നടപടി ആണ് റദ്ദാക്കിയത്. അരുണ്‍കുമാറിന്റെ നടപടി നിയമാനുസൃതമല്ല എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാറിന്റെ വിവേചന അധികാരം ഉപയോഗിച്ച് ഡയറക്ടറുടെ നടപടി റദ്ദാക്കുന്നു എന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. അഴിമതി ആരോപണത്തിലായിരുന്നു വിനു തോമസിനെതിരെ അരുണ്‍കുമാര്‍ നടപടി എടുത്തത്. പ്രൊഫസര്‍ സ്ഥാനത്തുനിന്ന് അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കായിരുന്നു തരംതാഴ്ത്തിയത്.

ഐഎച്ച്ആര്‍ഡിയുടെ ഉത്തരവ് റദ്ദാക്കിയതിനാല്‍ വിനു തോമസിന് പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനത്ത് തുടരാം. ഉത്തരവ് റദ്ദാക്കിയ വിവരം ഉന്നതവിദ്യാഭ്യാസ വകുപ്പ് കെടിയു വൈസ് ചാന്‍സലറെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അക്കാദമിക് ഡീന്‍, പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനത്ത് വിനു തോമസ് തുടരുമെന്നും ഉന്നതവിദ്യാഭ്യസ വകുപ്പ് അയച്ച കത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...