ഭിന്നശേഷി സമൂഹത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായി അവഗണിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള പല ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണെന്നും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷേമപെന്‍ഷന്‍ പോലും മാസങ്ങളായി കുടിശ്ശികയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡി.എപിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനം പത്തനംതിട്ട വൈ.എ.ംസി.എ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താല്‍ക്കാലികമായി ജോലി ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്ക് ഇതുവരെയായി സ്ഥിര നിയമനം നല്‍കിയിട്ടില്ലെന്നും ഭിന്നശേഷി നിയമം ഇതുവരെയായി കേരളത്തില്‍ നടപ്പാക്കിയിട്ടില്ലെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് അച്ചന്‍കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍എ. ഷംസുദ്ദീന്‍, ഡി.എ.പി.സി സംസ്ഥാന സമിതി അംഗം മത്തായി തോമസ് മണ്ണടിശ്ശാല, ജില്ലാ ജനറല്‍ സെക്രട്ടറി സജി കലഞ്ഞൂര്‍, റോസമ്മ വര്‍ഗീസ് പത്തനംതിട്ട, അജിത്ത് മണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍, അബ്ദുല്‍കലാം ആസാദ്, ജോസ് പള്ളിവാതുക്കല്‍, സാമൂഹിക പ്രവര്‍ത്തകന്‍ ആലിച്ചന്‍ കോട്ടയം, ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍ അടൂര്‍, ജയകുമാര്‍ കോഴഞ്ചേരി, ബിനു ഏഴംകുളം, രതീഷ് ബാബു തിരുവല്ല, അമ്മിണി അലിമുക്ക്, അജീഷ് കോന്നി, മിനി പന്തളം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ...

0
പാലക്കാട്: വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന...

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ

0
കോഴിക്കോട് : കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ. യുഡിഎഫിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍ ട്രെയിനിലയച്ചു

0
ചെന്നൈ: സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍...