ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അന്നദാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അന്നദാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന തീര്‍ഥാടകര്‍ക്കുള്ള അന്നദാന പരിപാടിയില്‍ ഭക്ഷണം വിളമ്പുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മനുഷ്യ സ്‌നേഹത്തിന്റെയും അവരുടെ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നതിന്റെയും അതുവഴി സാമൂഹിക നന്മ കൈ വരുന്നതിന്റെയും പ്രകടമായ ഉദാഹരണങ്ങളാണ് പ്രസ്തുത പരിപാടികളിലൂടെ നടത്തപ്പെടുന്നതെന്ന് പരിപാടിയുടെ കോഡിനേറ്റര്‍ ജിനോ തോമസ് പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായ ജീവ പ്രകാശ് ശ്രീ ഗീതം, അനില്‍ അരവിന്ദാക്ഷന്‍, ജയന്‍ കുരിയ്ക്കല്‍, കെ എന്‍ മുരളി നന്ദനം, അരുണ്‍ എം എസ്, രതീഷ് എം ആര്‍, മധുസൂദനന്‍ കട്ടക്കയം, മോഹന്‍ദാസ് കൈമള്‍, എം വി രവി, ആയാംകുടി വാസുദേവന്‍, സി കെ ശശി, കൃഷ്ണകുമാര്‍ സരസ്വതി നിലയം, ശ്രീവത്സം, വേണുഗോപാല്‍, രാജീവന്‍ ശാരദാമന്ദിരം വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്റ് കുര്യന്‍ ജോഷി, ആരോമല്‍ എ എം, അഭിനവ് രാജേഷ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...