ഹൗ​സ് സ​ർ​ജ​ൻ​മാ​രെ ജൂ​നി​യ​ർ റ​സി​ഡ​ന്റു​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം വൈകും

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൗ​സ് സ​ർ​ജ​ൻ​മാ​രെ നോ​ൺ അ​ക്കാ​ദ​മി​ക് ജൂ​നി​യ​ർ റ​സി​ഡ​ന്റു​മാ​രാ​യി (എ​ൻ.​എ.​ജെ.​ആ​ർ) നി​യ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ട​ൻ ന​ട​പ്പാ​ക്കാ​നാ​കി​ല്ല. ഹൗ​സ് സ​ർ​ജ​ൻ​മാ​ർ​ക്ക് കേ​ര​ള സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്റെ (കെ.​എ​സ്.​എം.​സി) ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി. 2019 എം.​ബി.​ബി.​എ​സ് ബാ​ച്ചി​ന്റെ സേ​വ​ന കാ​ലാ​വ​ധി​യാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. 2020 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ നാ​ലാം​വ​ർ​ഷ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഹൗ​സ് സ​ർ​ജ​ൻ​മാ​രാ​യി സേ​വ​നം ആ​രം​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണി​പ്പോ​ൾ. എ​ന്നാ​ൽ ഇ​വ​രു​ടെ തി​യ​റി പ​രീ​ക്ഷ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. നി​ല​വി​ലെ ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ക​യും പു​തി​യ ബാ​ച്ച് എ​ത്താ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യെ ബാ​ധി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

അ​ത്യാ​ഹി​ത വി​ഭാ​ഗം, ലേ​ബ​ർ റൂം, ​ഐ.​സി.​യു, ക​മ്മ്യൂ​നി​റ്റി മെ​ഡി​സി​ൻ, സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ സേ​വ​നം ല​ഭി​ച്ചി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 88 ഹൗ​സ് സ​ർ​ജ​ൻ​മാ​രാ​ണ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്ക് ഒ​രു വ​ർ​ഷം സേ​വ​ന​ത്തി​ന് ശേ​ഷം ജോ​ലി ചെ​യ്യാ​ൻ കേ​ര​ള സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്ക​ണം. ഇ​തി​ന് ആ​ദ്യം ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം പ്രൊ​വി​ഷ​ന​ൽ ര​ജി​സ്ട്രേ​ഷ​ൻ നേ​ട​ണം. 365 ദി​വ​സം സേ​വ​നം ചെ​യ്ത​തി​ന്റെ രേ​ഖ​ക​ളും പ്രൊ​വി​ഷ​ന​ൽ ര​ജി​സ്ട്രേ​ഷ​നും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്റെ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ഇ​ത് വേ​ഗ​ത്തി​ൽ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​റ​യു​ന്ന​ത്. ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് നോ​ൺ അ​ക്കാ​ദ​മി​ക് ജൂ​നി​യ​ർ റ​സി​ഡ​ന്റു​മാ​രു​ടെ നി​യ​മ​ന കാ​ലാ​വ​ധി.മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ചു​മ​ത​ല ഏ​ൽ​ക്കു​ന്ന​ത് വൈ​കി​യാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യെ ബാ​ധി​ക്കും.ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ തി​യ​തി പ്ര​ഖ്യാ​പി​ച്ച് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ 2020ലെ ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ച്ച് ഹൗ​സ് സ​ർ​ജ​ൻ​മാ​രാ​യി സേ​വ​നം ചെ​യ്യാ​ൻ എ​ത്തു​ക​യു​ള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....