തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോര്‍പറേഷനെ പൂട്ടിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും സതീശന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയോട് സര്‍ക്കാരിന് കടുത്ത അവഗണനയാണുള്ളത്. ഈ സംവിധാനത്തെ തകര്‍ത്ത് തരിപ്പണമാക്കി. മനപൂര്‍വം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടെയാണ് സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബദല്‍ പദ്ധതിയെ പറ്റി സര്‍ക്കാര്‍ എന്തുപറയുന്നെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. അതറിഞ്ഞിട്ട് തങ്ങള്‍ നിലപാട് പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സില്‍വര്‍ ലൈനിനെ എതിര്‍ത്തത് അത് സംസ്ഥാനത്തിന് സാമ്പത്തിക ദുരന്തവും പാരിസ്ഥിതിക ദുരന്തവും ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ്. വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ചെയ്യുന്നില്ല. കെഎസ്ആര്‍ട്ടിസി പൂട്ടിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്, അതുകൊണ്ടാണ് മറ്റൊരു സ്ഥാപനം തുടങ്ങിയത്. ലാഭമുള്ള റൂട്ടുകള്‍ പുതിയ കമ്പനിയിലേക്ക് മാറ്റിയെന്നും സതീശന്‍ ആരോപിച്ചു.