അനധികൃത അവധിയില്‍ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍തേടി പോയി, അനധികൃത അവധിയില്‍ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്. വിവിധ മെഡിക്കല്‍ കോളജുകളില്‍ 216 നഴ്സുമാരാണ് അവധി എടുത്ത് ജോലിക്കെത്താതിരുന്നത്. ജോലിക്കെത്തിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. പുറത്താക്കിയ 61 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. മുന്‍കാലങ്ങളില്‍ 20 വര്‍ഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍വീസില്‍ തിരിച്ചുകയറി പെന്‍ഷന്‍ വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ജോലിയില്‍ പരമാവധി അഞ്ചുവര്‍ഷമേ ശൂന്യവേതന അവധി എടുക്കാന്‍ സാധിക്കൂവെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. മുന്‍പ് ഡോക്ടര്‍മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് മുങ്ങിയിരുന്നത്. ഇങ്ങനെ 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കച്ചവടത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയിൽ

0
തൃപ്പൂണിത്തുറ: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓണക്കാലത്ത് കച്ചവടത്തിനെത്തിയ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ...

ഹാൾ ബുക്കിംഗ് അവസാന നിമിഷം റദ്ദാക്കി; കൊൽക്കത്തയിലെ സി.ജെ.പി പരിപാടി മാറ്റിവെച്ചത് ബി.ജെ.പി ഭീഷണി...

0
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...