അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി കരുതി ഇരിക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കരുതി ഇരിക്കണം. അവധി കഴിഞ്ഞ് കൃത്യമായി തിരികെ കയറിയില്ലെങ്കില്‍ കടുത്ത നടപടിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ധനവകുപ്പ്. തിരികെ കയറാത്തവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ തിരിച്ചുവിടാനാണ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദേശത്തും മറ്റും ജോലിയ്ക്കായും പഠന അവധിക്കായി ശൂന്യവേതന അവധിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായ തീയതില്‍ തിരികെ ജോലിയ്ക്ക് പ്രവേശിക്കണം.

ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിയ്ക്ക് എത്തിയില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ഇപ്പോഴും അവധിയില്‍ തുടരുന്നവരെ കണ്ടെത്തി പിരിച്ചുവിടനാണ് നിര്‍ദേശം. അവധി അനുവദിച്ച തീയതി കഴിഞ്ഞിട്ടും വര്‍ഷങ്ങളോളം സര്‍വീസില്‍ തിരികെ കയറാത്തവരുണ്ട്. ഇവരെ കൃത്യമായി നടപടി എടുത്ത് പുറത്താക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. കൃത്യ സമയത്ത് നടപടി എടുക്കാത്തതിനാല്‍ പലര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം അടക്കം നല്‍കേണ്ടിവരുന്നു. ഇത് സര്‍ക്കാരിന് ഗുരുതര സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശം ധനവകുപ്പ് പുറത്തിറക്കിയത്. കൃത്യമായി നടപടി എടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരെയും അച്ചടക്കനടപടി വരുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...