അഴിമതിക്കെതിരെ സർക്കാർ ജീവനക്കാരുടെ സ്വാഭിമാന സദസ്സുകൾ ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോയിൻ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സ്വാഭിമാന സദസ്സുകൾ സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിൽ നോർത്ത് സൗത്ത് ജില്ലാ കമ്മിറ്റികളുടെ കീഴിലുള്ള മേഖലകളിലെ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടിയിൽ ജീവനക്കാർ അഴിമതി വിരുദ്ധ പ്രതിജ്ഞയെടുക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച സമരസമിതി നേതാവ് എം.എൻ.വി.ജി അടിയോടിയുടെ ഒക്ടോബർ 26ലെ അനുസ്മരണത്തിന്റെ ഭാഗമായുള്ള സിവിൽ സർവീസ് ദിനാചരണത്തോടനുബന്ധിച്ചാണ് സംസ്ഥാന വ്യാപകമായി അഴിമതി വിരുദ്ധ സദസ്സുകൾ സംഘടിപ്പിക്കുന്നത്. സ്വാഭിമാന സദസ്സുകളുടെ ഭാഗമായുള്ള സോഷ്യൽ ഓഡിറ്റിങ്ങിനും ശനിയാഴ്ച തുടക്കം കുറിക്കും.

ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ പബ്ലിക് ഓഫീസ് അങ്കണത്തിൽ ശനിയാഴ്ച 2 മണിക്ക് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ശ്രീകുമാർ, എൻ.കൃഷ്ണകുമാർ, ആർ.സിന്ധു എന്നിവർ സിവിൽ സ്റ്റേഷൻ, വികാസ്ഭവൻ, കാട്ടാക്കട എന്നീ മേഖലകളിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സരിത, വി.ബാലകൃഷ്ണൻ, ജി.സജീബ്കുമാർ, എസ്.അജയകുമാർ, എൻ.സോയാമോൾ എന്നിവർ ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, വഞ്ചിയൂർ, നെയ്യാറ്റിൻകര എന്നീ മേഖലകളിലും, നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി എന്നിവർ പട്ടം, വഴുതക്കാട് മേഖലകളിലും നടക്കുന്ന സ്വാഭിമാന സദസ്സുകൾ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...