ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യവകുപ്പ് മന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയില്‍ വൈറല്‍പ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ഇത് പരിഹരിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ഡി.സി.സി നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.

മഴക്കാല പൂര്‍വ്വ ശുചീകരണത്തിലെ പാളിച്ചകളും ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും മെഡിക്കല്‍ ഉദ്യോഗസ്ഥരുടെയും അഭാവം നിലനില്‍ക്കുന്നത് ആരോഗ്യ സംവിധാനത്തിലെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്ന് യോഗം കുറ്റപ്പെടുത്തി.

ജില്ലയില്‍ ഉണ്ടായ പല മരണങ്ങളുടെയും കാരണം ആരോഗ്യവകുപ്പിന്‍റെ ചികിത്സാ സംവിധാനത്തിലെ പാളിച്ച മൂലമാണെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ അകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിലും ഡി.സി.സി നിര്‍വ്വാഹക സമിതി യോഗം ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി.

സര്‍ക്കാരിന്‍റെ അഴിമതികൊള്ളയെ ചോദ്യം ചെയ്യുന്നവരുടെ വായ് മൂടിക്കെട്ടാനുള്ള നടപടികളില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജൂണ്‍ 30 ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന പന്തംകൊളുത്തി പ്രകടനവും ജൂലൈ 4-ാം തീയതി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന എസ്.പി ഓഫീസ് മാര്‍ച്ചും വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. സമരപരിപാടികളുടെ വിജയത്തിനായി ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ യോഗം ചേരുന്നതിനും തീരുമാനിച്ചു.

ഡി.സി.സി പ്രസിഡന്‍റ് പ്രെഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡി.സി.സി നിര്‍വ്വാഹക സമിതി യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ മാരായ കെ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, കെ. ജയവര്‍മ്മ, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര, എലിസബത്ത് അബു, ബിജു വര്‍ഗ്ഗീസ്, സജി കൊട്ടയ്ക്കാട്, രജനി പ്രദീപ്, പി.ജി ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, കെ. ശിവപ്രസാദ്, എബി മേക്കരിംങ്ങാട്ട്, പ്രൊഫ. പി.കെ മോഹന്‍രാജ്, സിബി താഴത്തില്ലത്ത്, ദീനാമ്മ റോയി, ആര്‍. ദേവകുമാര്‍, സക്കറിയ വര്‍ഗ്ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...