‘കലാലയ ജ്യോതി ഉണര്‍വ്’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല എം ജി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കലാലയ ജ്യോതി ഉണര്‍വ്’ സംഘടിപ്പിച്ചു. കേരള സംസ്ഥാന വനിതാ കമ്മീഷനും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച ‘കലാലയ ജ്യോതി ഉണര്‍വ്’ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. വനിതാ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് എലിസബത്ത് മാമന്‍ മത്തായി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കൂടുതലായി കണ്ടുവരുന്ന കുറ്റകൃത്യ പ്രവണതകള്‍ ഒഴിവാക്കുന്നതിലേക്കായി വനിതാ കമ്മീഷന്‍ മുന്‍കൈയെടുത്ത് സ്‌കൂളുകളില്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തില്‍ മുഖ്യ പങ്കുവഹിക്കുമെന്ന് എലിസബത്ത് പറഞ്ഞു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിവന്റിവ് ഓഫീസര്‍ ഹരിഹരനുണ്ണി ആര്‍എസ് പ്രണയവും പകയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി കെ തോമസ്, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സാബു ജേക്കബ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആനി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...