വാഹന അപകടത്തെ തുടർന്ന് ഭാര്യയും മകനും മരണമടഞ്ഞ കുടുംബത്തിന് സർക്കാർ സഹായധനം കൈമാറി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വാഹന അപകടത്തെ തുടർന്ന് ഭാര്യയും മകനും മരണമടഞ്ഞ കുടുംബത്തിന് സർക്കാർ സഹായധനം കൈമാറി. വെൺമണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞി കരോട് വലിയ പറമ്പിൽ ഷൈലേഷിനാണ് സംസ്ഥാന സർക്കാരിന്റെ സഹായം ധനം കൈമാറിയത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് കൊല്ലകടവിനു സമീപം ചാക്കോ റോഡിലുണ്ടായ വാഹനാപകടത്തിൽ ശൈലേഷിന്റെ ഭാര്യ ആതിരയും (35), മൂന്നു വയസ്സുള്ള മകൻ കാശിനാഥനും മരണപ്പെട്ടു. ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പനച്ചമൂട് ഭാഗത്ത് മരത്തിലിടിച്ച ശേഷം അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് ഇരുവരും മുങ്ങി മരിക്കുകയായിരുന്നു.

മന്ത്രി സജി ചെറിയാന്റെ അഭ്യർത്ഥനയെ തുടർന്ന് അനുവദിച്ച സഹായധനമായ എട്ടു ലക്ഷം രൂപ മരിച്ചവരുടെ അവകാശിയായ ഷൈലേഷിനു കൈമാറി. വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ, വൈസ് പ്രസിഡൻ്റ് പി.ആർ രമേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെബിൻ പി വർഗീസ്, ചെങ്ങന്നൂർ തഹസിൽദാർ ബിജുകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കിഷോർ ഖാൻ, വില്ലേജാഫീസർ ഷൈനി ജയൻ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...