സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്‍ ഗവണ്‍മെന്‍റ് സ്ത്രീപീഡകരുടെ പറുദീസയായി കേരളത്തെ മാറ്റിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെബി മേത്തര്‍ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളാ യാത്രയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികളുടെയും, ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാരുടെയും നേതൃസമ്മേളനം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സ്ത്രീ പീഡനങ്ങളുടെയും കൊലപാതങ്ങളുടെയും വാര്‍ത്തകളില്ലാത്ത ദിനങ്ങളില്ലെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗത കാണിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

ജനുവരി 4 ന് മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച് സെപ്റ്റംബര്‍ 30 ന് പാറശ്ശാലയില്‍ പര്യവസാനിക്കുന്ന സാഹസ് യാത്ര ആഗസ്റ്റ് 16 ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കില്‍ പ്രവേശിക്കും. പത്തനംതിട്ട ജില്ലയിലെ 75 മണ്ഡലങ്ങളിലും പര്യടനം നടത്തി ആഗസ്റ്റ് 21 ന് യാത്ര തണ്ണിത്തോട് ബ്ലോക്കിലെ അരുവാപ്പുലം മണ്ഡലത്തില്‍ പര്യവസാനിക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെബി മേത്തര്‍ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളാ യാത്രയുടെ ജില്ലയിലെ വിജയകരമായ നടത്തിപ്പിന് നേതൃസമ്മേളനം ആഹ്വാനം ചെയ്തു.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, മാലേത്ത് സരളാദേവി എക്സ് എം.എല്‍.എ, സംസ്ഥാന ഭാരവാഹികളായ ദീപാ അനില്‍, മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പന്‍, അനില ദേവി, മഹിളാ കോണ്‍ഗ്രസിന്‍റെ ചാര്‍ജുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, വൈസ് പ്രസിഡന്‍റുമാരായ മേഴ്സി പാണ്ടിയത്ത്, ലീല രാജന്‍, മേഴ്സി സാമുവല്‍, അന്നമ്മ ഫിലിപ്പ്, സുജാത മോഹന്‍, രഞ്ജിനി സുനില്‍, വസന്ത ശ്രീകുമാര്‍, സജിത .എസ്, ബ്ലോക്ക് പ്രസിഡന്‍റുമാരായ സജിനി മോഹന്‍, ജെസ്സി മോഹന്‍, മിനി സെബാസ്റ്റ്യന്‍, സജി ദേവി, ഷൈബി ചെറിയാന്‍, സ്വപ്ന സൂസന്‍ ജേക്കബ്, സൗദ റഹീം, എല്‍സി ക്രിസ്റ്റഫര്‍, അനിത ഉദയന്‍, മണ്ഡലം പ്രസിഡന്‍റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...

അബുദാബി അൽ മുസഫയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം

0
അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ...

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

വീടിന്റെ വരാന്ത തൂത്തു വാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു

0
മലപ്പുറം: താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്തിൽ തൂത്തുവാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ...