Thursday, May 9, 2024 3:51 am

സഹകരണ നിയമ ഭേദഗതി ശുപാർശ പരിഗണനയിൽ ; സർക്കാർ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിലെ സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിൽ വ്യക്തമാക്കി. വീഴ്‌ച വരുത്തുന്ന മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാവുംവിധം നിയമ ഭേദഗതിക്കുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.

സർക്കാർ നടപടി അഭിനന്ദനാർഹമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വീഴ്‌ച വരുത്തുന്ന മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾക്കെതിരെ നഷ്ട ഉത്തരവാദിത്ത നടപടികളും ക്രിമിനൽ നടപടികളും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്രിയാത്മ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയായ നടപടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കവേയാണ് സർക്കാർ നിലപാട് അറിയിച്ചത്. ബാങ്കിലെ മൂന്ന് വനിതാ ജീവനക്കാർ നടത്തിയ ക്രമക്കേടിനെ തുടർന്നാണ് ബാങ്ക് പ്രതിസന്ധിയിലായത്‌. മുൻഭരണ സമിതിക്കും ജീവനക്കാർക്കും എതിരെ ക്രിമിനൽ കേസെടുത്തു. ഇവരെ കോടതി റിമാൻഡ്‌ ചെയ്തെന്നും വീഴ്‌ച‌ വരുത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും സർക്കാർ വിശദീകരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

0
കല്‍പ്പറ്റ: പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി...

അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ,...

0
തൃശൂര്‍: ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിൽ. വല്ലച്ചിറ സ്വദേശി...

പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി

0
തൃശൂർ: പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം...

പിണറായി സ്വന്തം പാർട്ടിക്കാരെ ചതിച്ചു, മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത് : കെ...

0
തിരുവനന്തപുരം: മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി...