ക്ഷേമ പെൻഷൻ നല്കാതെ സർക്കാർ അനീതി കാട്ടുന്നു ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കാതെയും നിരവധി ഗഡുക്കൾ കുടിശിക വരുത്തിയും മുതിർന്ന പൗരന്മാരോട് പോലും സർക്കാർ ബജറ്റിൽ അനീതി കാട്ടിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെയും യഥാസമയം നല്കുന്നതിന് തുക വക കൊള്ളിക്കാതെയും വയോജനങ്ങളോട് അവഗണ കാട്ടിയതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രംഗത്തും അവഗണ നേരിടുന്ന മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണയും സംരക്ഷണവും ആവശ്യമാണെന്നും ഇതിനായേ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ നിയമ നിർമ്മാണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി കണ്ണൻമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, സീനിയർ സിറ്റിസൺ ഭാരവാഹികളായ മലയാലപ്പുഴ വിശ്വംഭരൻ ,ഷാജി കുളനട,ജെസ്സി വർഗീസ്,ആനി ജേക്കബ്, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, ജയരാജ് തേപ്പു കല്ലിൽ, മധുമല ഗോപാലകൃഷ്ണൻനായർ, എം.സി ഗോപാലകൃഷ്ണപിള്ള, വി.സി ഗോപിനാഥപിളള, രാജൻ പടിയറ, ജേക്കബ് ജോർജ്ജ്, രാജപ്പൻ വല്യയ്യത്ത്, ദീനാമ്മ പീറ്റർ, തോമസ് മത്തായി, ജോസ് നെടുംപുറത്ത്, ശോഭന കോന്നി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...