കീം പ്രതിസന്ധിക്ക് കാരണം സർക്കാർ, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടുകയാണ് : തുഷാർ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ കീം പരീക്ഷാ നടപടികളിൽ ചരിത്രത്തിൽ കാണാത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ഗവർണർ രാജേന്ദ്ര ആർലേക്കറിനെ, രാജ്ഭവനിൽ സന്ദർശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീം പ്രതിസന്ധിക്ക് കാരണഭൂതൻ സർക്കാരാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പന്താടുകയാണ് സർക്കാർ. കോടതികളിൽ നിന്നും ഇരട്ട പ്രഹരം കിട്ടിയിട്ട് ന്യായീകരിക്കുന്നത് ലജ്ജാവഹമാണ്.അനാവശ്യ സമരങ്ങളിൽ ജനങ്ങൾക്ക് ഭരണഘടന ഉറപ്പാക്കുന്ന മൗലീക അവകാശങ്ങൾ തടയപ്പെടുന്നു.

ഹർത്താലും, പണിമുടക്കും സർക്കാർ സ്‌പോൺസേഡ് ആകുമ്പോൾ അക്രമം പെരുകുന്നു. സമരങ്ങളിലൂടെ ജനങ്ങളെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളിൽ നിർബന്ധമായി ‘സൂബാ’ ഡാൻസ് നടപ്പിലാക്കണം. അതോടൊപ്പം സനാതന ധർമ്മവും പഠി പ്പിക്കണം. ഭാരതാംബ രാഷ്ട്രത്തിന്റെ ചിഹ്നമാണ്. മതപരമല്ല. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർക്കെതിരെ നടക്കുന്ന അനാവശ്യ സമരങ്ങൾ അവസാനിപ്പിക്കണം. സർവ്വകലാശാലകളെ കലാപശാലകളാക്കി മാറ്റരുത്. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ മാത്രമല്ല ഭാവിയിൽ സെക്രട്ടറിയേറ്റിലും, ക്ലിഫ്‌ഹൗസിലും ജനങ്ങൾ തന്നെ സ്ഥാപിക്കുന്ന കാലം വിദൂരമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ഉപാദ്ധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...