തമിഴ്‌നാട്ടില്‍ പെട്രോള്‍ വില കുറച്ച് സർക്കാർ ; ലിറ്ററിന് 3 രൂപ കുറയ്ക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് മൂന്ന് രൂപയുടെ കുറവ് വരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിലാണ്  പെട്രോള്‍ വില മൂന്ന് രൂപ കുറക്കുമെന്ന പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ തീരുമാണിതെന്നും നികുതി കുറച്ചതുകൊണ്ട് വര്‍ഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.

നിലവില്‍ തമിഴ്‌നാട്ടില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.49 രൂപയും ഡീസലിന് 94.39 രൂപയുമാണ് വില. തെരഞ്ഞെടുപ്പ് സമയത്ത് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് നാല് രൂപയും കുറയ്ക്കുമെന്നായിരുന്നു പ്രകടപത്രികയിലെ ഡിഎംകെ വാഗ്ദാനം. സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്‌ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്.

മണ്ഡല വികസനത്തിനായുള്ള എംഎല്‍എ ഫണ്ട് മൂന്ന് കോടിയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി വര്‍ധിപ്പിച്ചു. കായിക, യുവജന വികസനത്തിനായി 225.62 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു. ധവളപത്രമിറക്കി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബജറ്റ് അവതരണം. ബജറ്റില്‍ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...