തുടർ ഭരണം വലിയ ഉത്തരവാദിത്തം ; സർക്കാർ നീതിക്ക് വേണ്ടി നിലകൊള്ളണം : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തുടർ ഭരണം വലിയ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതിക്ക് വേണ്ടി സർക്കാർ നിലകൊള്ളുന്ന കാഴ്ചപ്പാട് ഉണ്ടാക്കണം. പശ്ചിമ ബംഗാൾ, ത്രിപുര അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ജനജീവിതം മെച്ചപ്പെടുത്താൻ നിരന്തര ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി. ഇതിനിടെ വഖഫ് ബോർഡ് നിയമനത്തിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി. വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ടത് ബോർഡിന്റെ തീരുമാന പ്രകാരമാണെന്നും വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്തിയെന്നും പറഞ്ഞ അദ്ദേഹം അവർക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെന്നും പറഞ്ഞു.

അതിനിടെ ഭരണം ലഭിച്ചതിൽ പാർട്ടിപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അഭിപ്രായപ്പെട്ടു. അതേസമയം സിപിഐ എം ജില്ലാ സമ്മേളങ്ങൾ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 ന് സമ്മേളന നഗരിയായ മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ഒ.വി നാരായണന്‍ പാതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...