Wednesday, July 2, 2025 9:45 am

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷിയില്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് 24 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയ് 23 ന് ഒരു മണിക്ക് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാമെന്ന് സീനിയര്‍ സയന്റിസ്റ്റ് & ഹെഡ് അറിയിച്ചു.

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ; ബോധവല്‍കരണ ക്ലാസ്
2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം ഭവനങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും  സംയുക്താഭിമുഖ്യത്തില്‍  സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുളള സംശയനിവാരണങ്ങളള്‍ക്കുമായി ഒരു ബോധവല്‍കരണ ക്ലാസ് മെയ് 23 ന് രാവിലെ 10 ന് അരുവാപ്പുലം പഞ്ചായത്ത് ഹാളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഈ ക്ലാസിലേക്ക് താത്പര്യമുളളവര്‍ 8593823518 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം.

വളളിക്കോട്  ഗ്രാമപഞ്ചായത്ത് ; ബോധവല്‍കരണ ക്ലാസ്
2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം ഭവനങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും  സംയുക്താഭിമുഖ്യത്തില്‍  സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുളള സംശയനിവാരണങ്ങളള്‍ക്കുമായി ഒരു ബോധവല്‍കരണ ക്ലാസ് മെയ് 21 ന് രാവിലെ 10 ന് വളളിക്കോട്  പഞ്ചായത്ത് ഹാളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഈ ക്ലാസിലേക്ക് താത്പര്യമുളളവര്‍ 9207247312 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം.

അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്തമഴക്കെടുതിയുടെ പശ്ചാത്തലതിലും തുടര്‍ന്ന് വരുന്ന കാലവര്‍ഷവും കണക്കിലെടുത്ത് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥര്‍ മുറിച്ച് മാറ്റണം. അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും വ്യക്ഷത്തിന്റെ ഉടമസ്ഥര്‍ ഉത്തരവാദിയായിരിക്കുമെന്ന് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അധിക്യതര്‍ അറിയിച്ചു. ഫോണ്‍ : 0468 2350316.

വായ്പയ്ക്ക് അപേക്ഷിക്കാം
ജില്ലയിലെ പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, ഭവന ,ഭവന പുനഃരുദ്ധാരണ വാഹന(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക വരുമാനം 350000 രൂപയില്‍ കവിയരുത്. പ്രായം 18നും 55നും മധ്യേ.

പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാനപരിധി 300000 രൂപ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9400068503

കര്‍ഷകരുടെ ശ്രദ്ധയ്ക്ക്
പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കളായിട്ടുള്ള കര്‍ഷകര്‍ അവരുടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ എഐഎംഎസ് പോര്‍ട്ടലില്‍ വ്യക്തിഗതമായി ചേര്‍ക്കണം. വസ്തുവിന്റെ കരം അടച്ച രസീത്, ആധാറിന്റെ കോപ്പി, മൊബൈല്‍ ഫോണ്‍ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രം/ സിഎസ് സികള്‍ വഴി മേയ് 27ന് അകം വിവരങ്ങള്‍ ചേര്‍ക്കണം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നു ലഭിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആമല്ലൂർ – മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം കുത്തിയൊഴുകുന്നു

0
തിരുവല്ല : ആമല്ലൂർ - മാർത്തോമാ കോളേജ് റോഡില്‍ മഴവെള്ളം...

സ്ത്രീധന പീഡനം ; തമിഴ്‌നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു

0
തിരുവള്ളൂർ : തമിഴ്‌നാട്ടിൽ വീണ്ടും സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ. തിരുവള്ളൂർ ജില്ലയിലെ...

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ

0
ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി...

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ തെങ്ങിൻ തൈകൾ വിതരണം ചെയ്തു

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കേരഗ്രാമം പദ്ധതിയിൽ...