സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ജിഐഎസ്, വയര്‍മാന്‍, കണ്‍സ്ട്രക്ഷന്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സുകള്‍
തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ ഐ ഐ സി) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 30 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി. മറ്റു ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക്  കാമ്പസില്‍ ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യങ്ങളുണ്ട്.

വൈദ്യുതിബോര്‍ഡിന്റെ വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹത നല്കുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ ലെവല്‍ 4 കോഴ്‌സുകള്‍ക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക്  അപേഷിക്കാം. അപേക്ഷകര്‍ പതിനെട്ടു വയസ് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല.

ബി ടെക് സിവില്‍, ഡിപ്ലോമ സിവില്‍, സയന്‍സ് ബിരുദം, ബിഎ ജ്യോഗ്രഫി എന്നീ യോഗ്യതയുള്ളവര്‍ക്ക് ചേരാവുന്നതാണ് അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ് / ജിപിഎസ്. ആറുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ജിഐഎസ് / ജിപിഎസ് കോഴ്‌സില്‍ പശ്ചാത്തലസൗകര്യവികസനം, നഗരവികസനം, കാലാവസ്ഥാപഠനം, ദുരന്തനിവാരണം എന്നിങ്ങനെ വിവിധമേഖലകളില്‍ ഉപയോഗിക്കുന്ന ജിഐഎസ് തൊഴിലിടങ്ങളില്‍നിന്നു നേരിട്ടു പഠിക്കാന്‍ സാധിക്കും.

അഞ്ചു മാസം മാത്രം ദൈര്‍ഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കും. നിര്‍മാണവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പഠിപ്പിക്കുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ ലെവല്‍ 4 കോഴ്‌സ് വിദേശത്തും സ്വദേശത്തും നിരവധി തൊഴിലവസരങ്ങള്‍ ഉള്ളതാണ്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.iiic.ac.in. ഫോണ്‍: 8078980000.

ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍ ഉദ്ഘാടനം നാളെ(30)
പത്തനംതിട്ടയിലെ ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ  (30) രാവിലെ 11.30ന് നാടിന് സമര്‍പ്പിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് മുഖ്യ അതിഥിയായിരിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും.

ആധുനിക കേരളത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തോട് അനുബന്ധിച്ച് നിര്‍മിച്ചതാണ് ചിത്തിര തിരുനാള്‍ ടൗണ്‍ ഹാള്‍.  കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂര്‍ണമായും തകര്‍ന്ന ടൗണ്‍ ഹാള്‍ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് പുതുക്കിപ്പണിതത്. 75 ലക്ഷം രൂപയാണ് നിര്‍മാണത്തിന് ചെലവായത്. ജില്ലാ കേന്ദ്രത്തിലെ ഏക പൈതൃക ചരിത്ര സ്മാരകം എന്ന നിലയില്‍ തനിമ നഷ്ടപ്പെടാതെ, ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയാണ് ടൗണ്‍ ഹാള്‍ നിര്‍മിച്ചത്.

വിപുലീകരിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതിയ ടൗണ്‍ ഹാള്‍ എട്ടുമാസം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നത്.  പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഹാളില്‍ പുഷ്ബാക്ക് സീറ്റുകളും ആധുനിക സൗണ്ട് സിസ്റ്റവും, 4 കെ റസല്യൂഷന്‍ പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട്. ഹാളിനുള്ളില്‍ ശബ്ദ ക്രമീകരണങ്ങള്‍ക്കായി നൂതനമായ അക്കൗസ്റ്റിക് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കേരളീയ പാരമ്പര്യ ശൈലിയില്‍ നിര്‍മിക്കപ്പെട്ട ടൗണ്‍ ഹാളില്‍ തടിയാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്.

കാലപ്പഴക്കത്തില്‍ ഇതിന് ബലക്ഷയം സംഭവിച്ചിരുന്നു.  വരാന്തയിലെ മരത്തൂണുകള്‍ക്ക് പകരമായി കല്‍ത്തൂണുകള്‍ സ്ഥാപിച്ചു. കല്‍ത്തൂണുകള്‍ തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തു നിന്നാണ് എത്തിച്ചത്. മേല്‍ക്കൂരയിലെ തടികള്‍ക്ക് പകരം കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാല്‍വനൈസ്ഡ് അയണ്‍ സ്ഥാപിച്ചു. പുറംഭിത്തിയും ജനലുകളും തുടങ്ങി നിലനിര്‍ത്താവുന്ന എല്ലാ ഭാഗങ്ങളും സംരക്ഷിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്.

ഉച്ചയ്ക്ക് 2.30 മുതല്‍ മോഹിനിയാട്ടം, കുച്ചിപ്പുടി, നാട്ടു സംഗീതം എന്നിവ അരങ്ങേറും. വൈകിട്ട് 5.30 മുതല്‍ ഗസല്‍ സംഗീതരാവും സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ നഗരസഭാ ചെയര്‍മാന്‍ ആദരിക്കും. കലാമണ്ഡലം ഭാഗ്യലക്ഷ്മിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. അമൃത കൃഷ്ണന്‍ കുച്ചിപ്പുടിയും, അഡ്വ. സുരേഷ് സോമയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ബഹുഭാഷാ നാട്ടുസംഗീതവും നടക്കും. അജിത് വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഗസല്‍ സംഗീതവിരുന്ന്.

അഡ്മിറ്റ് കാര്‍ഡ്
വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസിലേക്ക് ഏപ്രില്‍ ഒന്‍പതിനു നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...