പണിമുടക്കിൻ്റെ പേരിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസം ; വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗൂണ്ടായിസമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർക്കാർ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നത് കേരളത്തിൽ മാത്രമായിരിക്കും. പ്രതിപക്ഷ നേതാവും സംഘവും ജനദ്രോഹ സമരത്തിൽ പങ്കെടുത്ത് സർക്കാരിന് ജയ് വിളിക്കുകയാണെന്നും വി മുരളീധരൻ ആരോപിച്ചു. ദേശീയ പണിമുടക്കിൻ്റെ പേരിൽ നടക്കുന്നത് കേരള പണിമുടക്ക് മാത്രമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു സ്ഥിതിവിശേഷം നിലവിലില്ല.

പണിമുടക്കിന് ജനപിന്തുണയില്ല. സിപിഐഎം ഗുണ്ടകളെ ഭയന്ന് ജനം വീടുകളിൽ തുടരുന്നു. സർക്കാർ ജീവനക്കാർ പണിമുടക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നയം ഭരണഘടനാ ലംഘനമാണെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക, കടകൾ അടപ്പിക്കുക, സ്ത്രീകളെ വഴിനടക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയവ ജനദ്രോഹപരമാണ്. എന്നാൽ പോലീസ് മഞ്ഞ കുറ്റികൾക്ക് കാവൽ നിൽക്കുകയാണെന്നും കയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....