ലൈഫ് പദ്ധതി: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ലൈഫ് 2020 പ്രകാരം പുതിയ അപേക്ഷകളുടെ ഫീല്‍ഡ്തല പരിശോധനയും പുന പരിശോധനയും പൂര്‍ത്തിയാക്കി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവന രഹിതരില്‍ 9837 അര്‍ഹരും 4983 അനര്‍ഹരും ഭൂരഹിത ഭവനരഹിതരില്‍ 9687 അര്‍ഹരും 2592 അനര്‍ഹരും ഉള്‍പ്പെടെ ആകെ 14820 അര്‍ഹരായവരും 12279 അനര്‍ഹരായവരുടെയും കരട് ഗുണഭോക്തൃ പട്ടിക www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപന നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്.
കരട് ഗുണഭോക്തൃ പട്ടികയിന്മേലുള്ള അപ്പീലുകളും ആക്ഷേപങ്ങളും സ്വീകരിച്ച് തീര്‍പ്പാക്കുന്നതിന് ഒന്നാംഅപ്പീല്‍ അധികാരി ഗ്രാമപഞ്ചായത്ത്തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും (ബി.ഡി.ഒ) നഗരസഭകളില്‍ നഗരസഭാ സെക്രട്ടറിയുമാണ്. രണ്ടാംഅപ്പീല്‍ അധികാരി ജില്ലാ കളക്ടറുമാണ്. ഒന്നാംഅപ്പീല്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കാം. രണ്ടാംഅപ്പീല്‍ തീര്‍പ്പാക്കിയതിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ഗതാഗതം നിരോധിച്ചു
പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം റാന്നിയുടെ അധീനതയിലുള്ള പാലചുവട് – നരിക്കുഴി റോഡില്‍ ബിഎം പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂണ്‍ 13 മുതല്‍ 18 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പകരം റാന്നി വടശേരിക്കര വഴി വാഹനങ്ങള്‍ പോകണം.
സൗജന്യ പി.എസ്.സി പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യം അനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ആരംഭിക്കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഒഴിവുളള സീറ്റുകളില്‍ മറ്റ് പിന്നോക്ക വിഭാഗക്കാരെയും പരിഗണിക്കും. എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിംഗ് സെന്റര്‍ മൈനോറിറ്റി യൂത്ത്, തൈക്കാവ് സ്‌കൂള്‍ കോംപൗണ്ട്, പത്തനംതിട്ട – 689 645 എന്ന വിലാസത്തില്‍
നേരിട്ട് അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍ : 9961602998, 8281165072.
സിഡിറ്റ് അപേക്ഷ ക്ഷണിച്ചു
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) യില്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യു.ഐ/യു.എക്സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.careers.cdit.org /www.cdit.org
സിഡിറ്റ് അപേക്ഷ ക്ഷണിച്ചു
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി)സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.careers.cdit.org /www.cdit.org
































