Friday, April 26, 2024 3:00 am

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനവുമായി വനിതാ വികസന കോര്‍പ്പറേഷന്‍
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനു തെരഞ്ഞെടുക്കും.
സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനായി സംരംഭകത്വ പരിശീലനവും ധൈര്യപൂര്‍വം ജീവിതസാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളുമാണു സംഘടിപ്പിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും.

മിനിമം യോഗ്യത പത്താം ക്ലാസ് പഠനം. 35നുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴിലില്ലാത്തവരുമായവര്‍ തുടങ്ങിയവര്‍ക്കു മുന്‍ഗണന നല്‍കും.
പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്കു സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണു വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

ജില്ലകളില്‍ അടുത്തമാസം നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം, എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) വനിതാ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ മേയ് 21നു മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org, 04712454570/89.

വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം
ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല (4 മാസം) കോഴ്സ് ആരംഭിക്കും. ഫീസ്: 25000+ജി.എസ്.ടി, ആകെ സീറ്റ്: 30, യോഗ്യത: ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്വര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുളള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 15. അപേക്ഷ www.vasthuvidyagurukulam.com  എന്ന  വെബ് സൈറ്റ് വഴിയും അയയ്ക്കാം. വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0468 2319740, 9847053294, 9947739442, 9188089740.

സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം നാളെ (11)
സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആറന്മുള നിയോജക മണ്ഡലത്തില്‍ തുടങ്ങുന്ന സുഭിക്ഷ ഹോട്ടല്‍ പത്തനംതിട്ട കളക്ടറേറ്റിലെ കാന്റീന്‍ കെട്ടിടത്തില്‍ നാളെ (മെയ് 11) ആരംഭിക്കും. സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം സംസ്ഥാന ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും.

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയാവും. ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. ആയൂബ് ഖാന്‍, ഉദ്യാഗസ്ഥര്‍, മറ്റു രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സ്‌കോള്‍ കേരള സ്വയം പഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു
സ്‌കോള്‍ കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുളള സ്വയംപഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു. സ്‌കോള്‍ കേരളയുടെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ഇവ ലഭിക്കും. www.scolekerala.org  എന്ന വെബ് സൈറ്റ് മുഖേന ഓഫ് ലൈനായും ഓണ്‍ലൈനായും പുസ്തകവില അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹാജരാക്കണം.

സ്‌കോള്‍ കേരള ഓപ്പണ്‍ റെഗുലര്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാവുന്ന തരത്തില്‍ ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ തയ്യാറാക്കി വിതരണം ചെയ്തു വരുന്ന സ്വയം പഠന സഹായികളില്‍ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഒന്നും രണ്ടും വര്‍ഷത്തെ സ്വയം പഠന സഹായികളുടെ വില്‍പ്പനയാണ് ആരംഭിച്ചത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തുനിന്നും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പാഠപുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്തണമെന്ന് സ്‌കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

സര്‍വകക്ഷി യോഗം 12ന്
വടശ്ശേരിക്കര വില്ലേജ് പരിസ്ഥിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതു സംബന്ധിച്ച വിവിരങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഈ മാസം 12ന് സര്‍വകക്ഷി യോഗം നടക്കുമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ അറിയിച്ചു. വൈകിട്ട് നാലിന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തിന് റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ നേതൃത്വം നല്‍കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...