സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നിയമനം
കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി-മല്ലപ്പള്ളി താലൂക്കുകളിലെ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ജൂലൈ 20 ന് മുമ്പ് സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  0468 2214108. തസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി ക്രമത്തില്‍ >>> ലിഫ്റ്റ് ഓപ്പറേറ്റര്‍ – 10-ാം ക്ലാസ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ പ്രവൃത്തി പരിചയം – 40 വയസ്.    കാസ്പ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – ബിരുദം, (ഡി.സി.എ/പി.ജി.ഡി.സി.എ നിര്‍ബന്ധം) – 40.   എ.സി മെക്കാനിക്ക് – 10-ാം ക്ലാസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.  എസ്.ടി.പി ഓപ്പറേറ്റര്‍ – 10-ാം ക്ലാസ്, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.    സെക്യൂരിറ്റി – വിമുക്ത ഭടന്‍, വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ്- 60.    ക്ലീനിംഗ് സ്റ്റാഫ് – ഏഴാം ക്ലാസ്- 40. പാര്‍ട്ട് ടൈം സ്വീപ്പര്‍ – അഞ്ചാം ക്ലാസ്- 40.

സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡേറ്റാ സയന്‍സ്, ബി.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.കോം അക്കൗണ്ടിംഗ്, ബി.എസ്.സി അക്വാകള്‍ച്ചര്‍, എം.എസ്.സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍  7034612362, 9446800549, 9526548484.

പോളിടെക്നിക് പ്രവേശനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്പ്‌ളിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (10 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍റ് ലോജിസ്റ്റിക്‌സ് മാനേജ്മെന്‍റ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍  7736220294, 7907114230.

ജി.എസ്.ടി യൂസിംഗ് ടാലി കോഴ്സ്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജി.എസ്.ടി യൂസിംഗ് ടാലി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദമാണ് യോഗ്യത. ഫോണ്‍  9495999672, 9496232583.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി

0
കോട്ടയം: കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കള്‍ പാര്‍ട്ടിവിട്ടു....

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...

ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് ; അന്വേഷണമാരംഭിച്ച് വിജിലൻസ്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് നടന്ന വിവാദ ബ്ലീച്ചിങ്...