സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ യൂത്ത് വോളന്റിയേഴ്സായി മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതിന് യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും പഠിക്കുന്നവര്‍ക്കും മുന്‍ഗണന. യാത്രാബത്ത, ടെലഫോണ്‍ അലവന്‍സ് നല്‍കും. ഫോണ്‍: 9497132581

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8330010232.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ സെന്ററില്‍ കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്, മെഷീന്‍ ലേര്‍ണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി / എത്തിക്കല്‍ ഹാക്കിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ :0469 – 2961525 , 8281905525.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പന്തളം-2 ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള ആറന്മുള ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആറന്മുള ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായവരും 2024 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ ആയിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി യോ തുല്യതാ പരീക്ഷയോ മറ്റ് തതുല്യമായ യോഗ്യതയോ നേടിയവരായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത ബാലസേവിക/ നേഴ്സറി ടീച്ചര്‍/ പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് ജയിച്ചവര്‍, മുന്‍പരിചയം ഉള്ളവര്‍, എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. (എസ്എസ്എല്‍സി ജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയ്ക്ക് യോഗ്യരല്ല). പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. മുന്‍പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ആറന്മുള ഗ്രാമ പഞ്ചായത്ത് ഓഫീസ്, പന്തളം-2 ശിശു വികസന പദ്ധതി ഓഫീസ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 27 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പന്തളം-2, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കുളനട പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ ലഭിക്കണം. ഫോണ്‍ : 04734 292620.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...