സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലാബ് ടെക്നീഷ്യനാകാം
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുളള അഭിമുഖം ഒക്ടോബര്‍ 18 ന്. അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച ഡി.എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള ആരോഗ്യ സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബി.എസ്.സി/എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റ്, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ : 0468 2287779.

ശിശുദിനാഘോഷം ജില്ലയിലും
ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷത്തിനായി (വര്‍ണ്ണോല്‍സവം 2024) ജില്ലാ കളക്ടര്‍ ചെയര്‍മാനായ സംഘാടകസമിതി രൂപീകരിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍, കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി വിവിധ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. 26 ന് ചിത്രരചനാ മത്സരങ്ങള്‍ കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലും കലാമത്സരങ്ങള്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറിയിലും. 27ന് സാഹിത്യ മത്സരങ്ങളുണ്ടാകും. സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്‌കൂളിലെ എല്‍.പി / യു .പി / എച്ച് .എസ് / എസ്. എച്ച്. എസ് എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.
നവംബര്‍ 14ന് ശിശുദിന റാലി രാവിലെ എട്ടിന് കലക്ടറേറ്റ് അങ്കണത്തില്‍ തുടങ്ങി ഠൗണ്‍ ചുറ്റി മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും, തുടര്‍ന്ന് പൊതുസമ്മേളനം.

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ (ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളുടെ ഭാഗമായി ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍ : 8304926081.

ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിന് വ്യക്തികള്‍/ഏജന്‍സികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 19. ഫോണ്‍ : 0468 2333037.

ഗ്രോത്ത് പള്‍സ് പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 22 മുതല്‍ 26 വരെ കളമശേരി ക്യാമ്പസിലാണ് പരിശീലനം. ഫോണ്‍: 0484 2532890/2550322/9188922785.

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം
സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്മെന്റ് സെന്ററിന്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ നോഡല്‍ സെന്ററുകളില്‍ എസ്എസ്എല്‍സി പാസായവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9496244701.

ടെലഫോണ്‍ ഓപ്പറേറ്റര്‍
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പ്രയോറിറ്റി, മുസ്ലീം പ്രയോറിറ്റി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത രണ്ട് താല്‍ക്കാലിക ഒഴിവുകള്‍. പ്ലസ്ടുവും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ സംസാരിക്കാനും എഴുതാനുമുള്ള കഴിവാണ് യോഗ്യതകള്‍. 800 രൂപ ദിവസ വേതനം. നിശ്ചിത യോഗ്യതയുള്ളര്‍ (വനിതകളും ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഒഴികെ) അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 21 ന് അകം പേര് രജിസ്റ്റര്‍ ചെയ്യണം. നിശ്ചിത സമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ തൊട്ടടുത്ത സംവരണ വിഭാഗം/ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും പരിഗണിക്കും.

ഭക്ഷ്യ വിഭവ മത്സരവും പോസ്റ്റര്‍ മത്സരവും
ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യദിനാചരണം ഒക്ടോബര്‍ 16, 17 തീയതികളില്‍ തിരുവല്ല മഞ്ഞാടി മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും. മാത്യു ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്ജ് അധ്യക്ഷയാകും. സംരംഭങ്ങള്‍ ആരംഭിച്ചവരുടെയും മൂല്യവര്‍ദ്ധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംരംഭകരുടെയും ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള പോസ്റ്റര്‍ രചനാ മത്സരവും നൂതന പോഷക ഉത്പന്നങ്ങളുടെ മത്സരവുമുണ്ടാകും. സമാപന സമ്മേളനത്തില്‍ സമ്മാനദാനം നടത്തും.

ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്സ് സമ്മിറ്റ്
സംസ്ഥാന നൈപുണ്യവികസന മിഷനും ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംയുക്തമായി ട്രെയിനിങ് സര്‍വീസ് പ്രൊവൈഡേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 ന് തിരുവല്ലയില്‍ ‘ക്ലബ് 7’ ഹോട്ടലില്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അഭിരുചിക്കിണങ്ങുന്ന തൊഴില്‍ നേടുന്നതിന് ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നതിനായാണ് പരിപാടി. ഫോണ്‍ : 9544226605.

മൊബൈല്‍ ഫോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍
എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരു മാസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്സ് നടത്തുന്നു. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ :7736925907, 9495999688.

പത്തനംതിട്ട ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനത്തിനും സീറ്റ് ഒഴിവുണ്ട്. 18-45 നും വയസ് പ്രായമുള്ള പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 17 ന് അകം വിവരങ്ങള്‍ക്ക് – ഫോണ്‍ : 8330010232, 04682270243.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...