സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കണം : അഡ്വ. പി. സതീദേവി

For full experience, Download our mobile application:
Get it on Google Play

റാന്നി : സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ റാന്നി പെരുനാട് അട്ടത്തോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് നയരൂപീകരണ സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഇനിയും പൂര്‍ണമായും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഉറപ്പാക്കാനാണ് ഭരണഘടന തന്നെ സ്ത്രീയ്ക്ക് സംവരണം നിര്‍ദ്ദേശിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ ആയിട്ടില്ല. ഏറെ സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തില്‍ പോലും നയ രൂപീകരണ സമിതികളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ല. വനിത സംവരണ നിയമം കഴിഞ്ഞ ലോക്‌സഭ കാലത്ത് പാര്‍ലമെന്റ് പാസാക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോലും ഈ ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ല. ബില്ലില്‍ അനുശാസിക്കുന്ന തരത്തിലുള്ള സംവരണം ലഭിക്കുന്നതിന് സ്ത്രീകള്‍ ഇനിയും പോരാടേണ്ടി വരും എന്നാണ് ഇത് നല്‍കുന്ന സൂചനയെന്ന് അഡ്വ. പി സതിദേവി പറഞ്ഞു.

സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീ സുരക്ഷയ്ക്ക് ആവശ്യം വേണ്ടത്. കേരളത്തില്‍ സ്ത്രീകളുടെ സാമൂഹിക പദവി മാറ്റമുണ്ടാക്കിയതില്‍ നിര്‍ണായക പങ്ക് കുടുംബശ്രീക്കുണ്ട്. തുടക്കത്തില്‍ കുടുംബശ്രീ വളരെ പരിമിതമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സംവിധാനമായിരുന്നു. പൊതുസമൂഹം ഈ സംവിധാനത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള മഹത്തായ സംവിധാനമായി മാറിയെന്നത് ഏറെ അഭിമാനകരമാണ്. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെല്ലാം വളരെ അഭിമാനകരമായി രൂപത്തിലുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ട്, സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുന്നതിന് വേണ്ടിയിട്ടുള്ള സംവിധാനമായി കുടുംബശ്രീ മാറിയതായും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

അട്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്പശാലയില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലീലാ സന്തോഷ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഊരു മൂപ്പന്‍ നാരായണന്‍, വാര്‍ഡ് മെമ്പര്‍ മഞ്ജു പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പൊതു പദ്ധതികള്‍ എന്ന വിഷയത്തില്‍ റാന്നി ഡിടിഡിഒയിലെ എസ്എം. നജീം, പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും എന്ന വിഷയത്തില്‍ അഡ്വ. എം. പ്രഭ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ക്യാമ്പിന്റെ ആദ്യ ദിവസമായ ഇന്നലെ പട്ടികവര്‍ഗ മേഖലയില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും ഗൃഹസന്ദര്‍ശനം നടത്തി. തുടര്‍ന്ന് അട്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ ഏകോപന യോഗവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...