സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പി.ആര്‍.ഡി.യില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗില്‍ ഡിപ്ലോമയോ അല്ലെങ്കില്‍ ന്യൂ മീഡിയ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ സ്റ്റഡീസില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ നിര്‍മ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബര്‍ ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷകള്‍ ഓണ്‍ലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ prd.kerala.gov.in, cdit.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഇ മെയില്‍ അഡ്രസും ഫോണ്‍ നമ്പരും ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരൊഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ സെപ്റ്റംബര്‍ 16ന് രാവിലെ 11ന് എത്തണം. യോഗ്യത – സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അതുമല്ലെങ്കില്‍ എന്‍.ടി.സി/എന്‍.ഇ.സി ഇന്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഫോണ്‍  04735 296090, 9447116947.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവല്ല മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം വാച്ച് വുമണ്‍ താത്കാലിക ഒഴിവിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എസ്.എസ്.എല്‍.സി. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം തിരുവല്ല പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. വിലാസം – പട്ടികജാതിവികസന ഓഫീസര്‍, പട്ടികജാതി വികസന ഓഫീസ്, റവന്യൂ ടവര്‍, തിരുവല്ല. അവസാന തീയതി സെപ്റ്റംബര്‍ 22. ഫോണ്‍  8547630038.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : കവിയൂർ സ്വദേശിക്ക് മുപ്പത്തിയൊന്നര വര്‍ഷം കഠിനതടവും...

0
പത്തനംതിട്ട : 12 കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ...

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം : കിസാൻ...

0
റാന്നി : വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ...

രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം

0
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷനുമായി കേരളം....

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...