സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : അവസാന തീയതി നീട്ടി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ള വിധവകള്‍/വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. ശരിയായ ജനലുകള്‍/വാതിലുകള്‍, മേല്‍ക്കൂര ഫ്‌ളോറിംങ്/ഫിനിഷിംങ്/പ്ലംബിംങ്/ സാനിറ്റേഷന്‍/ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി പ്രകാരം സഹായം. വീടിന്റെ അറ്റകുറ്റപണിക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള/മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേന അപേക്ഷിക്കണം. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് അറ്റകുറ്റപണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണ്ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ല കളക്ടറേറ്റ് എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍  0471 2300523, 2302090.

തൊഴില്‍ സംരംഭങ്ങള്‍ക്കും ഭവന നിര്‍മാണത്തിനും വായ്പ പദ്ധതി
അടൂര്‍ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ തൊഴില്‍ സംരംഭങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഭവന നിര്‍മാണത്തിനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്ക് ആറ് ശതമാനം പലിശ നിരക്കില്‍ പരമാവധി രണ്ട് ലക്ഷം രൂപ വായ്പ നല്‍കും. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപ വരെ 8.5 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. 3.8 ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 15 ലക്ഷം രൂപ വരെ വാഹന വായ്പ, 9.5 ശതമാനം മുതല്‍ 11 ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 10 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയും ലഭിക്കും. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന മൈക്രോ ക്രെഡിറ്റ് വായ്പ ഒരു സിഡിഎസി ന് മൂന്ന് കോടി രൂപ വരെയും വ്യക്തികള്‍ക്ക് 1.25 ലക്ഷം രൂപ വരെയും ലഭിക്കും. ഫോണ്‍  04734 293677.

വാഹനം ആവശ്യമുണ്ട്
ജില്ല വനിത സംരക്ഷണ ഓഫീസിലെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (എ.സി കാര്‍) നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 24. ടെന്‍ഡര്‍ ഫോമിനും വിവരങ്ങള്‍ക്കും പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  8281999053, 0468 2329053.

അഭിമുഖം മാറ്റി
പന്തളം മണ്ണ് പരിശോധന ശാലയില്‍ സയന്‍റിഫിക് അസിസ്റ്റന്റ് തസ്തികയില്‍ സെപ്റ്റംബര്‍ 16ന് രാവിലെ 11 ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി ജില്ല മണ്ണ് പരിശോധന കേന്ദ്രം അസിസ്റ്റന്‍റ് സോയില്‍ കെമിസ്റ്റ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത റാന്നി സ്വദേശി അറസ്റ്റില്‍

0
റാന്നി : നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും...

സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം വിജയരാഘവന് : സെപ്റ്റംബർ 17ന്...

0
പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക...

സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചതായി ഹൂതികൾ; ഔദ്യോഗിക പ്രതികരണം നടത്താതെ സൗദി...

0
റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി...