താല്‍ക്കാലിക നിയമനം
ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി സംവരണം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 24 രാവിലെ 10 ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. വെബ്‌സൈറ്റ് www.cearanmula.ac.in ഫോണ്‍ 9656112009. തസ്തിക, യോഗ്യത ക്രമത്തില്‍
ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍ – എസ്.എസ്.എല്‍.സി/തത്തുല്യം, ഐ.ടി.ഐ, വയര്‍മെന്‍ ലൈസന്‍സ്/കെ.എസ്.ഇ.എല്‍.ബി ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ലൈസന്‍സ്
അറ്റന്‍ഡര്‍ കം ഡ്രൈവര്‍ – ഏഴാം ക്ലാസ്/എസ്.എസ്.എല്‍.സി, എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ്, സെക്യൂരിറ്റി ഗാര്‍ഡ് – ഏഴാം ക്ലാസ്, വിമുക്തഭടന്‍ ആയിരിക്കണം
സ്വീപ്പര്‍ – ഏഴാം ക്ലാസ്, മലയാളം എഴുതാനും വായിക്കാനും അറിയണം. ലാബ് അറ്റന്‍ഡര്‍ (ഫിസിക്‌സ്/കെമിസ്ട്രി) – ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യം, പ്യൂണ്‍- ഏഴാം ക്ലാസ്/തത്തുല്യം, ബിരുദം ഉണ്ടായിരിക്കരുത്.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ വിഭാഗത്തിലെ ഒരു ഒഴിവിലേക്കാണ് അഭിമുഖം. യോഗ്യത – ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ട്രേഡില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 23 രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2259952, 9745775056.
നഴ്‌സിംഗ് ഓഫീസര്‍ നിയമനം
കുളനട കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സിംഗ് ഓഫീസറെ (സ്റ്റാഫ് നഴ്‌സ്) നിയമിക്കുന്നു. യോഗ്യത – ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്. കുളനട പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ബയോഡേറ്റ സഹിതം സെപ്റ്റംബര്‍ 24ന് രാവിലെ 10 ന് കുളനട കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04734 262277.
–
ടെന്‍ഡര്‍
പന്തളം ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള 110 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28 വൈകിട്ട് മൂന്ന്. ഫോണ്‍ 04734 256765.
–
വിമുക്തഭടന്‍മാര്‍ക്ക് സൗജന്യ നിയമസഹായ ക്ലിനിക്
ജില്ല നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല സൈനികക്ഷേമ ഓഫീസില്‍ വിമുക്തഭടന്‍മാര്‍ക്ക് ആവശ്യമായ നിയമസഹായ സേവനം ലഭ്യമാക്കുന്നതിന് സെപ്റ്റംബര്‍ 19 രാവിലെ 11 മുതല്‍ സിറ്റിംഗ് നടത്തും. ഫോണ്‍ 0468 2961104.
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം
ജില്ലയിലെ മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രൈബ്യൂണലില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികയിലെ നിയമനത്തിന് 1978-ലെ കേരള ഗവണ്‍മെന്റ് ലോ ഓഫീസേഴ്‌സ് (അപ്പോയിന്‍റ്മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്റ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം, ജനനതീയതി/മതം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 30 നകം കളക്ടറേറ്റ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0468 2222515.
കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 24 ന് വിദ്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍ 0468 2256000.
–
അറിയിപ്പ്
കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിയമാനുസരണ ലൈസന്‍സ് ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സെപ്റ്റംബര്‍ 30 നകം ലൈസന്‍സ് എടുക്കണം. അല്ലാത്തപക്ഷം പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പരുള്ള നിലവിലുള്ള കെട്ടിടത്തോടൊപ്പം പഞ്ചായത്തിന്റെ അനുമതി നേടാതെ പണിതിട്ടുള്ള ഭാഗം കെട്ടിട ഉടമകള്‍ റെഗുലറൈസ് ചെയ്ത് വസ്തു നികുതി അസെസ്‌മെന്റ് രജിസ്റ്ററില്‍ ഭേദഗതി വരുത്തണമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0468 2212052.

































