യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനും ബന്ധുക്കൾക്കും മർദ്ദനം ; മൂന്ന് പ്രതികൾ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി എന്ന സ്ഥലത്ത് കോങ്ങാപള്ളിയിൽ വീട്ടിൽ ജോഷി എന്ന് വിളിക്കുന്ന മനോജ് കെ തങ്കപ്പൻ (52)തിരുവല്ല കാവുംഭാഗം കിഴക്കുംമുറി എന്ന സ്ഥലത്ത് കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35)തിരുവല്ല തുകലശ്ശേരി കുളക്കാട്ട് എന്ന സ്ഥലത്ത് തത്തംപള്ളി കിഴക്കേതിൽ വീട്ടിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഈ മാസം 13ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

തിരുവല്ല തിരുമൂലപുരം സ്വദേശിനിയായ യുവതി തുണി കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ ജോഷി എന്ന് വിളിക്കുന്ന മനോജ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിനെ, യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഇതിൽ പ്രകോപിതനായ ഒന്നാംപ്രതി മനോജ്, സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീട്ടിലെത്തുകയും, വീടിനുള്ളിൽ അതിക്രമിച്ച് കയറി പരാതിക്കാരിയായ യുവതിയും ഇവരുടെ ഭർത്താവ്, ഭർത്താവിന്റെ അനുജൻ, പ്രായം ചെന്ന അമ്മ എന്നിവരെയും സംഘചേർന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

പരിക്കേറ്റ ഇവർ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി മൂന്ന് പ്രതികളെ പിടികൂടുകയും ചെയ്തു. തിരുവല്ല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ ആർ, CPO മാരായ ശ്രീമോൻ പി.ആർ, മഹേഷ് എസ്.എസ്, നിതിൻകുമാർ ബി. എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ഥാടനത്തിന് ഇനി രണ്ടുമാസം മാത്രം : പത്തനംതിട്ടയിലെ ഇടത്താവളത്തില്‍ ഒരുക്കങ്ങള്‍ എങ്ങുമെത്തിയില്ല

0
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനമാരംഭിക്കുവാന്‍ ഇനി 62 ദിവസങ്ങള്‍ മാത്രം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍...

മൂട്ടിൽ മരം മുറി കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു

0
തിരുവനന്തപുരം: മൂട്ടിൽ മരം മുറി കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ...

പിണറായിക്കെതിരായ ഇ.ഡിയുടെ ശുപാർശയിൽ നിയമോപദേശം തേടി സർക്കാർ ; അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന...