പിണറായിക്കെതിരായ ഇ.ഡിയുടെ ശുപാർശയിൽ നിയമോപദേശം തേടി സർക്കാർ ; അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ നിയമോപദേശം വന്ന ശേഷം നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതി നിരോധന കേസില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ ഭാഗമായ ആളെ എന്തിന് വെറുതെ വിടണമെന്നാണ് മന്ത്രി ചോദിച്ചത്. ഇന്ത്യ ടുഡേ കോണ്‍ക്ലേവിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഹകരണമാണെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷം ഒരു മന്ത്രിക്കെതിരെ പോലും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കത്തില്‍ ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചു.

കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും ഇഡിയുടെ കത്തില്‍ ആരോപണമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം : അടൂർ പ്രകാശ് എം.പി   

0
പത്തനംതിട്ട: അരുവാപ്പുലം ആറാം വാർഡിൽ ഉൾപ്പെടെ ജില്ലയിലും സംസ്ഥാനത്തും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ...

വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ കാറ്ററിംഗ് ഉടമ...

0
കോട്ടയം: വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച...

ശബരിമല തീര്‍ഥാടനത്തിന് ഇനി രണ്ടുമാസം മാത്രം : പത്തനംതിട്ടയിലെ ഇടത്താവളത്തില്‍ ഒരുക്കങ്ങള്‍ എങ്ങുമെത്തിയില്ല

0
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനമാരംഭിക്കുവാന്‍ ഇനി 62 ദിവസങ്ങള്‍ മാത്രം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍...