പത്തനംതിട്ട: അരുവാപ്പുലം ആറാം വാർഡിൽ ഉൾപ്പെടെ ജില്ലയിലും സംസ്ഥാനത്തും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി അഭ്യർത്ഥിച്ചു.
അരുവാപ്പുലം ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അനിലാ സുരേഷിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി ചിറത്തിട്ട മുരുപ്പിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി വി.ഡി സതീശൻ സർക്കാർ നിറവേറ്റി കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്തെ തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ അംഗീകാരമായിരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ചടങ്ങിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജി.എസ് സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി. വി ശാന്തകുമാർ എം.എൽ.എ, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ,
സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ എസ്.സന്തോഷ് കുമാർ, എം.വി ഫിലിപ്പ്, എസ്.വി പ്രസന്നകുമാർ, കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഗ്രേഷ്മ, സ്ഥാനാർത്ഥി അനില, സുരേഷ്, കെ.പി തോമസ്, ജോൺ മാത്യു, സന്തോഷ് സൗപർണ്ണിക ,മിനി ഇടിക്കുള, റ്റി.ജി നിധിൻ , ജോയി തോമസ്, ഐവാൻ വകയാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: അരുവാപ്പുലം ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അനിലാ സുരേഷിന്റെ തിരഞ്ഞെടുപ്പ് കുടുംബ സംഗമം യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു. എസ്. സന്തോഷ്കുമാർ, സാമുവൽ കിഴക്കുപുറം, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, അഡ്വ. സി.വി.ശാന്തകുമാർ എം.എൽ.എ, ജി.എസ് സന്തോഷ്കുമാർ, ജോൺ മാത്യു, എന്നിവർ സമീപം.































