വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ കാറ്ററിംഗ് ഉടമ പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹൻ പോലീസ് കസ്റ്റഡിയിൽ. കോട്ടയം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, കുന്നത്തുനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച കോട്ടയം ചോറ്റി അമ്പലത്തിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിലാണ് കേസിനാസ്പദമായ സംഭവം. പനക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായി 400 പേർക്കുള്ള സദ്യ ബുക്ക് ചെയ്യുകയും ഇതിനായി ഏകദേശം 1,40,000 രൂപ മുൻകൂറായി നൽകുകയും ചെയ്തിരുന്നു.

എന്നാൽ രാവിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹ ചടങ്ങുകൾ പൂർത്തിയായെങ്കിലും ഓഡിറ്റോറിയത്തിൽ സദ്യ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ കരാറെടുത്ത വിഷ്ണു മോഹനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഉച്ച സമയമായിട്ടും ഭക്ഷണം ലഭിക്കാതായതോടെ വിവാഹത്തിനെത്തിയ അതിഥികൾ വലഞ്ഞു. ഒടുവിൽ സമീപത്തെ ഹോട്ടലിൽ നിന്ന് അടിയന്തരമായി ഭക്ഷണം എത്തിച്ചാണ് വീട്ടുകാർ നാണക്കേടിൽ നിന്ന് തലയൂരിയത്. തുടർന്ന് മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ഥാടനത്തിന് ഇനി രണ്ടുമാസം മാത്രം : പത്തനംതിട്ടയിലെ ഇടത്താവളത്തില്‍ ഒരുക്കങ്ങള്‍ എങ്ങുമെത്തിയില്ല

0
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനമാരംഭിക്കുവാന്‍ ഇനി 62 ദിവസങ്ങള്‍ മാത്രം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍...

മൂട്ടിൽ മരം മുറി കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു

0
തിരുവനന്തപുരം: മൂട്ടിൽ മരം മുറി കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ...

പിണറായിക്കെതിരായ ഇ.ഡിയുടെ ശുപാർശയിൽ നിയമോപദേശം തേടി സർക്കാർ ; അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന...